മുഴുവൻ ജി.സി.സി രാജ്യങ്ങളും ഒരൊറ്റ വിസയില്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത വിനോദസഞ്ചാരവിസ നടപ്പാക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് ഖത്തര്‍ ടൂറിസം പ്രസിഡന്റ് സഅദ് ബിന്‍ അലി അല്‍ ഖര്‍ജി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഏകീകൃതവിസ നടപ്പാകും. ഇക്കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍തമ്മില്‍ നടത്തുന്നചര്ച്ചകളും തയ്യാറെടുപ്പുകളുമെല്ലാം അവസാനഘട്ടത്തിലാണ്. എല്ലാ ഭാഗത്തുനിന്നും മികച്ചപ്രതികരണങ്ങളാണ് ലഭിക്കുന്നത്, അദ്ദേഹം പറഞ്ഞു.
മുഴുവന്‍ ജി.സി.സി രാജ്യങ്ങളും ഒരൊറ്റ വിസയില്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് ഏകീകൃത ടൂറിസ്റ്റ് വിസ വഴി ലക്ഷ്യമിടുന്നത്. ഡിസംസബറില് ദോഹയില്‍ നടന്ന 44ാമത് ജി.സി.സി സമ്മിറ്റില്‍ വിസക്ക് അംഗീകാരം നല്‍കിയിരുന്നു.
ഏകീകൃത വിനോദസഞ്ചാരവിസ നിലവില്‍വന്നാല്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒറ്റവിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനാവും. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക, ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍സമയം ചെലവഴിക്കുന്നതിന് സൗകര്യമൊരുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.
ഇത് ജി.സി.സിയിലെ ടൂറിസം മേഖലക്ക് വലിയ ഉണർവുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജി.സി.സി രാജ്യങ്ങള്‍ ലോക ടൂറിസം ഭൂപടത്തിലെ സുപ്രധാന ഡെസ്റ്റിനേഷനായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഖത്തര്‍ ടൂറിസം ചെയര്മാന് സഅദ് ബിന്‍ അലി ഖര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക