കത്തുന്ന വേനലിൽ ശരീരത്തിന് കുളിരേകുന്ന എന്തെങ്കിലും കുടിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവാറും എല്ലാവരും. പൊതുവേ ക്ഷീണം കൂടുതലായ വേനൽക്കാലത്ത് ക്ഷീണം അകറ്റാനും ശരീരത്തെ ഉഷാറാക്കുന്നതിനും ഒരു സിമ്പിൾ മൊജീറ്റോ തയ്യാറാക്കി നോക്കിയാലോ. ഹവാനയാണ് മൊജീറ്റോയുടെ ഉറവിടമെങ്കിലും കേരളത്തിലും ഇതിന് ആരാധകർ ഏറെയാണ്.
സുലഭമായി വേനൽക്കാലത്ത് ലഭിക്കുന്ന ഓറഞ്ച് ഉപയോഗിച്ച് സിമ്പിൾ ആയി എങ്ങനെ ഒരു മൊജീറ്റോ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ ഓറഞ്ച് തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കാം. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം.
പിന്നീട് കുറച്ച് പുതിനയില എടുത്ത് ഇതിലേക്ക് ചേർത്തു കൊടുക്കാം. ശേഷം ഇവ ഒന്ന് ക്രഷ് ചെയ്ത് എടുക്കണം. അരഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കാം. ഇതിലേക്ക് കഷ്ണങ്ങളാക്കി എടുത്ത നാരങ്ങ, പാകത്തിന് ഉപ്പ്, ഐസ് ക്യുബ്സ്, സ്പ്രൈറ്റ് എന്നിവ കൂടി ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് സെർവിങ് ഗ്ലാസ്സിൽ സെർവ് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഓറഞ്ച് മൊജീറ്റോ തയ്യാറായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക