കനത്ത ചൂട് സംസ്ഥാനത്ത് ഓരോ ദിവസം കഴിയും തോറും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ചൂട് കൂടുന്നതോടെ കാലുകളിലുണ്ടാകുന്ന കരുവാളിപ്പും പതിവായി കൊണ്ടിരിക്കുകയാണ്. ചെരുപ്പ് ഉപയോഗിക്കുന്നവരിൽ ചെരിപ്പിന്റെ ഡിസൈനിലുള്ള അടയാളങ്ങളും കാണാറുണ്ട്.
കരുവാളിപ്പ് അകറ്റുന്നതിന് വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ചെയ്യാൻ സാധിക്കും. ഇവ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് പാൽ എടുത്ത് ഇതിലേക്ക് അല്പം ഫ്രഷ് ക്രീം മിക്സ് ചേർത്തു കൊടുക്കാം. കൈ ഉപയോഗിച്ച് ഈ മിക്സ് കാലിൽ നല്ലതുപോലെ പുരട്ടിയതിനുശേഷം അല്പസമയത്തിനുശേഷം കഴുകി കളയാവുന്നതാണ്.
ഇത്തരത്തിൽ ഫൂട്ട് പായ്ക്കുകൾ കാലുകളിൽ സ്ക്രബ്ബ് ചെയ്യുന്നത് കരുവാളിപ്പ് മാറി കാലിന് നല്ല നിറം വയ്ക്കാൻ സഹായിക്കും. കാലിലെ കറുപ്പ് അകറ്റുന്നതോടൊപ്പം പാദത്തിൽ ഈർപ്പം നൽകി പിഗ്മെന്റേഷൻ കുറയ്ക്കുന്നതിനും ഈ മിശ്രിതം സഹായകരമാണ്.
ഒരു പാത്രത്തിൽ അല്പം ഓട്സ് എടുത്തതിനുശേഷം ഇതിലേക്ക് അല്പം തൈര് കൂടി ചേർത്തു കൊടുക്കണം. ശേഷം ഇത് കൈ കൊണ്ട് നല്ലതുപോലെ പൊടിച്ചെടുക്കണം. മിക്സ് കാലിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്.
ഒരു പാത്രത്തിലേക്ക് അല്പം കടലമാവ്, അല്പം മഞ്ഞൾ എന്നിവ എടുത്തതിനുശേഷം തൈര് ചേർത്തുകൊടുത്ത് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കാം. ഇത്തരത്തിൽ ഉണ്ടാക്കിയെടുത്ത മിക്സ് ആഴ്ചയിൽ രണ്ടുമൂന്നു തവണ ഉപയോഗിക്കുന്നത് കാലുകളിൽ ഉണ്ടാകുന്ന കരുവാളിപ്പ് മാറുന്നതിന് സഹായിക്കും.
കരുവാളിപ്പ് മാറുന്നതിന് ഏറ്റവും നല്ല ഉപാധിയാണ് തക്കാളി. തക്കാളിയുടെ തൊലി എടുത്ത് പൊടിച്ചതിനുശേഷം അതിലേക്ക് അല്പം തൈര് ചേർത്തു കൊടുക്കാം. അരമണിക്കൂർ നേരം കാലിൽ ഈ മിശ്രിതം പുരട്ടി കഴുകി കളയുന്നത് ചർമം തിളങ്ങുന്നതിനും വൃത്തിയാക്കുന്നതിനും വളരെ നല്ലൊരു ഉപാധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക