ആന്റി ഓക്സിഡന്റ്സും ധാതുക്കളും ധാരാളമായി അടങ്ങിയ കരിക്കിന് വെള്ളം ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലതാണ്. പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാന്‍ കരിക്കിന് വെള്ളത്തിന് സാധിക്കും. കരിക്കിന് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാൻ സഹായിക്കും.
കരിക്കിന്‍വെള്ളമോ നാളികേരത്തിന്റെ വെള്ളമോ രാവിലെ കുടിക്കുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കും. കരിക്കിന് വെള്ളം ഇലക്ട്രോലൈറ്റുകള്‍ ധാരാളം ഉള്ളില്‍ ചെല്ലുന്നതിന് നല്ലതാണ്. ഇത് ശരീരത്തിന്റെ ഉന്മേഷം ഇരട്ടിയാക്കും. ഇതുവഴി മനസ്സിന്റെ ഭാരം കുറയുകയും കൂടുതല്‍ ആയാസരഹിതമായി തോന്നുകയും ചെയ്യും.
തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ കരിക്കിന് വെള്ളം മികച്ചതാണ്. തൈറോയ്ഡ് ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന് വെള്ളം ഉപകരിക്കും. കിഡ്നി ശുദ്ധീകരിക്കും മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കും.
വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് മാറ്റാൻ കരിക്കിന്‍വെള്ളം സഹായിക്കും. ഒപ്പം മൂത്രം കടന്നുപോകുന്ന ധമനികളും ബ്ലാഡറും ശുദ്ധീകരിക്കുന്നതും നാളികേര വെള്ളത്തിന്റെ ഗുണഫലങ്ങളില്‍ ഒന്ന് മാത്രം. ശരീരഭാരം കുറയ്ക്കാനും ദഹന സംന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും കരിക്കിൻവെള്ളം ഉത്തമമാണ്. കരിക്കിന് വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക