നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്സിഡന്റുകൾ, എൻസൈമുകൾ എന്നിവ ധാരാളമായി അടങ്ങിയ പപ്പായ വേനല്‍ക്കാലത്ത് കഴിക്കാൻ പറ്റിയ ഏറ്റവും നല്ല പഴമാണ്. വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ പപ്പായ വളരെ നല്ലതാണ്. ഇവ ചൂടിനെ തടയാനും ശരീരത്തിന് തണുപ്പ് നൽകാനുമൊക്കെ സഹായിക്കും.
വിറ്റാമിന്‍ സി ധാരാളമായുള്ള പപ്പായ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. മാത്രമല്ല ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. പപ്പായ കഴിക്കുന്നത് മലബന്ധം ഇല്ലാതാക്കാനും സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വളരെ നല്ലതാണ്.
ധാരാളം ഫൈബര്‍ അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. പപ്പായയിൽ പഞ്ചസാര കുറവാണെങ്കിലും നാരുകൾ അധികമുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
ഫൈബര്‍, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ ഉള്ള പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഉപകരിക്കും. വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നതാണ്. കലോറി കുറവും നാരുകൾ കൂടുതലുമായ പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക