പൊള്ളുന്ന വേനലിൽ ശരീരവും മനസ്സും കുളിർപ്പിക്കുന്ന ശീതളപാനീയങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ശരീരം തണുപ്പിക്കുന്നതിനൊപ്പം ക്ഷീണവും ദാഹവും അകറ്റാൻ സഹായിക്കുന്ന ഒന്നാണ് പോഷക സമ്പന്നമായ പൊട്ടുവെള്ളരി. ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചാൽ ദാഹത്തിനൊപ്പം വിശപ്പും ശമിക്കും. മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് നല്ല തണുപ്പുള്ള ഒന്നാണ് പൊട്ടുവെള്ളരി ജ്യൂസ്.
ബീറ്റ കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസിയം, വൈറ്റമിൻ സി എന്നിവയുടെ കലവറയാണ് പൊട്ടുവെള്ളരി. ശരീരവും മനസ്സും ഒന്നിച്ച് തണുക്കും. തേങ്ങാപാലും ഏലയ്ക്കയും ചേർത്ത് ഉണ്ടാക്കുന്ന ജ്യൂസാണ് ഈ വേനലിലെ താരം. ചെറു നാരുകളാൽ സമ്പന്നമാണ് പൊട്ടുവെള്ളരി. വേനൽക്കാലത്ത് ഉയരുന്ന ശരീരോഷ്മാവിനെ നിയന്ത്രിക്കാൻ പൊട്ടുവെള്ളരി ജ്യൂസ് സഹായിക്കും.
വിശപ്പും ദാഹവും പെട്ടെന്നു മാറാൻ ഇത് സഹായിക്കും. ദിവസവും ഒരു ഗ്ലാസ് വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ആരോഗ്യ കൂടുന്നതിന് സഹായിക്കും. ശരീരത്തിൽ നിന്നും ടോക്സിനുകൾ പുറന്തള്ളാനുള്ള ഏറ്റവും മികച്ച മാർഗമാണിത്. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഒന്നാണ് പൊട്ടുവെള്ളരി ജ്യൂസ്.
കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ് ഈ ജ്യൂസ്. ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ജ്യൂസ് ഉത്തമമാണ്.
പൊട്ടുവെള്ളരിയ്ക്ക് ഉള്ളിലെ ജലസമൃദ്ധമായ പൾപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
പൊട്ടുവെള്ളരിയുടെ പുറം തൊലി ചുരണ്ടി അകത്തെ കുരു കളഞ്ഞ് തവി കൊണ്ട് ഉടച്ച് എടുത്ത് മിക്സിയിൽ അടിച്ചു എടുക്കുക. ആവശ്യത്തിന് പഞ്ചസാര ചേർക്കുക. തേങ്ങാ പാലും ഏലക്കയും ചേർക്കുന്നത് സ്വാദ് വർധിപ്പിക്കും. പൊട്ടുവെള്ളരി അടിച്ചെടുത്ത് ഹോർലിക്സ് അല്ലെങ്കിൽ ബൂസ്റ്റ്, കപ്പലണ്ടി എന്നിവ ചേർത്തും ജ്യൂസാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക