പിസ്തയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മ, മുടി സംബന്ധമായ ഗുണങ്ങളും അധികമാണ്. കാത്സ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം എന്നിവ ഒരുപാട് അടങ്ങിയ ഒന്നാണ് പിസ്ത. ഇത് കൂടാതെ വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ മുതലായ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും പിസ്തയിൽ ധാരാളമായുണ്ട്.
പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും. മസ്തിഷ്കത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും. ഇതിലെ വൈറ്റമിൻ ബി രോഗപ്രതിരോധശേഷി ശക്തമാക്കാൻ സഹായിക്കുന്നു. ആർജിനൈൻ, വൈറ്റമിൻ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ പിസ്ത ഏറ്റവും നല്ലതാണ് .
പിസ്തയിലുള്ള ഫോസ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തും. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് നിർത്തി യുവത്വം നിലനിർത്താനും വളരെ നല്ലതാണ് പിസ്ത. പ്രമേഹമുള്ളവർ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കാൻ നോക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്ത നല്ലതാണ്.
ഗർഭകാലത്ത് പിസ്ത നിർബന്ധമായും കഴിക്കേണ്ട ഒന്നാണ്. പ്രോട്ടീന്റെ കലവറയാണ് പിസ്ത. ഗർഭിണികൾ നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് ക്ഷീണം മാറ്റാൻ സഹായിക്കും. ഗർഭകാലത്ത് പ്രമേഹം വരാതിരിക്കാനും പിസ്തയിലെ ചില ഘടങ്ങകങ്ങൾ സഹായിക്കുന്നുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. പിസ്ത പാലിൽ ചേർത്ത് വേണമെങ്കിലും കുടിക്കാവുന്നതാണെന്ന് വിദഗ്ധർ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക