നിലക്കടല അവശ്യ പോഷകങ്ങളാൽ നിറഞ്ഞതാണ്, അവ ദിവസവും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കും. കുറഞ്ഞ അളവിൽ നിലക്കടല കഴിച്ചാൽ ഒരുപാട് ഗുണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം…
- പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ബി വിറ്റാമിനുകൾ, വിറ്റാമിൻ ഇ , മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം പോലുള്ള ധാതുക്കൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് നിലക്കടല.
- ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ബട്ടറിന് പകരം പീനട്ട് ബട്ടർ ഉപയോഗിക്കുക. ആഴ്ചയിൽ രണ്ട് തവണയെങ്കിലും നിലക്കടല ഉപയോഗിക്കുന്നത് ശരീരഭാരം കൂട്ടുകയില്ലെന്ന് പഠനങ്ങൾ പറയുന്നു.
- ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ നിലക്കടലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. നിലക്കടലയിലെ ഉയർന്ന അളവിലുള്ള റെസ്വെറാട്രോൾ പോലുള്ള ആന്റിഓക്സിഡന്റുകൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്.
- നിലക്കടല കഴിക്കുന്നത് വഴി കുറേ നേരത്തേക്ക് വയറുനിറഞ്ഞതായി തോന്നും. നിലക്കടലയിലെ നാരുകളും പ്രോട്ടീനുകളുമാണ് ഇതിന് സഹായിക്കുന്നത്. ഇതുമൂലം കൂടുതൽ ഭക്ഷണം കഴിക്കുന്നത് തടയുന്നു. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും അമിത വണ്ണം കുറക്കാനും ഇത് സഹായിക്കുന്നു.
- പ്രമേഹ രോഗികള്‍ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. നിലക്കടലയില്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്.
- നിലക്കടലയിലെ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നിരുന്നാലും പ്രമേഹ രോഗികള്‍ നിലക്കടല കഴിക്കുന്നതിന് മുമ്പ് ഡോക്ടർമാരുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.
- ബയോട്ടിൻ, നിയാസിൻ, ഫോളേറ്റ്, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിൻ ഇ, തയാമിൻ എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു പ്രധാന സ്രോതസ്സാണ് നിലക്കടല. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് നിലക്കടല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവുണ്ടാക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക