മോശം ഉറക്കം ഉയർന്ന ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേണ്ട അളവിൽ ഉറങ്ങുന്നവരെ അപേക്ഷിച്ച് മോശമായി ഉറങ്ങുന്നവരുടെ ശരീരഭാരം ക്രമാതീതമായി ഉയരും.
കുറഞ്ഞ ഉറക്ക ദൈർഘ്യം അമിതവണ്ണത്തിനുള്ള ഏറ്റവും ശക്തവും അപകടകരവുമായ കാരണങ്ങളിലൊന്നാണ്.
പഠനങ്ങൾ അനുസരിച്ച് ഉറക്ക കാലയളവുള്ള കുട്ടികളിലും മുതിർന്നവരിലും യഥാക്രമം 89 ശതമാനവും 55 ശതമാനം അമിതവണ്ണം ഉണ്ടാകാൻ സാധ്യതയുള്ളവരാണെന്നായിരുന്നു കണ്ടെത്തൽ.
ഉറക്കക്കുറവ് വിശപ്പ് ഹോർമോണുകളുടെ ദൈനംദിന ഏറ്റക്കുറച്ചിലുകളെ തടസ്സപ്പെടുത്തുകയും മോശമായ ഭക്ഷണശീലങ്ങളിലേക്ക് ഒരു വ്യക്തിയെ നയിക്കുകയും ചെയ്യും. നല്ല ഉറക്കം ഏകാഗ്രതയും ഉൽപാദനക്ഷമതയും മെച്ചമാക്കും. തലച്ചോറിന്റെ പ്രവർത്തനത്തിന്റെ വിവിധ വശങ്ങൾക്ക് ഉറക്കം ആവശ്യമാണ്. ഇതിൽ അറിവ്, ഏകാഗ്രത, ഉൽപാദനക്ഷമത, പ്രകടനം എന്നിവ ഉൾപ്പെടുന്നുണ്ട്. ഇവയെയൊക്കെ ഉറക്കക്കുറവ് പ്രതികൂലമായി ബാധിക്കും.
ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ചില വശങ്ങളെ മദ്യലഹരിയ്ക്ക് സമാനമായ ഫലങ്ങൾ ഉളവാക്കുമെന്ന് മറ്റൊരു പഠനം വ്യക്തമാക്കുന്നു. എന്നാൽ നല്ല ഉറക്കം, പ്രശ്നം പരിഹരിക്കാനുള്ള കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെയും മുതിർന്നവരുടെ മെമ്മറി പവർ വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്.
നല്ല ഉറക്കം കായിക പ്രകടനം പരമാവധി വർദ്ധിപ്പിക്കാൻ ഉപകരിക്കും. ഉറക്കക്കുറവിന്റെ ദൈർഘ്യം മുതിർന്ന സ്ത്രീകളിലെ കായികക്ഷമതയേയും പ്രവർത്തനക്ഷമതയേയും മന്ദഗതിയിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക