ഹെയർ മാസ്കാണ് തലമുടി സംരക്ഷണത്തിലെ ഏറ്റവും പ്രധാന താരം. കാലാവസ്ഥ മാറുന്നത് മുതൽ ജീവിതശൈലി വരെ തലമുടിയുടെ വളർച്ചയെ സ്വാധീനിക്കും. തലമുടി കൊഴിച്ചിലും താരനും തടയാനും വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന രണ്ട് തരം ഹെയർ പാക്കുകൾ പരീക്ഷിക്കാം…
ഇതിനായി ആദ്യം ഒരു പഴം നന്നായി ഉടച്ചെടുക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂർ വെച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമായ തൈര് തലയോട്ടിയിലെ അണുബാധ തടയുന്നതിനുള്ള മികച്ച ഘടകമാണ്. മാത്രമല്ല തൈരിൽ വിറ്റാമിൻ ബി 5, ഡി എന്നിവ സമ്പുഷ്ടമായുണ്ട്.
മറ്റൊരു പാക്ക് കൂടി പരിചയപ്പെടാം. ഇതിലെ പ്രധാന ചേരുവക മുൾട്ടാണി മിട്ടിയാണ്. മുൾട്ടാണി മിട്ടിയിൽ ഓക്സൈഡ്, സിലിക്ക, അലുമിന തുടങ്ങിയ പോഷകങ്ങൾ ഉൾപ്പെടുന്നു, ഇത് മുടിയുടെ ആരോഗ്യം നിലനിർത്താൻ വളരെ നല്ലതാണ്.
ഇത് ഉണ്ടാക്കാൻ നാല് ടീസ്പൂൺ മുൾട്ടാണി മിട്ടി, 1/2 കപ്പ് തൈര്, 1/2 ടീസ്പൂൺ നാരങ്ങ നീര്, 2 ടീസ്പൂൺ തേൻ എന്നിവ നന്നായി ഇളക്കുക. അതിനുശേഷം, ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഏകദേശം 20 മിനിറ്റ് നേരം പുരട്ടിവെക്കാം. ശേഷം ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകി കളയുക. ഇത് ആഴ്ചയിൽ 1-2 തവണ ഈ പാക്ക് മുടിയിൽ തേയ്ക്കാം. മുൾട്ടാണി മിട്ടി തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയെ മൃദുലമാക്കുകയും ചെയ്യും. നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക