കനത്ത ചൂടാണ് ദിനംപ്രതി സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. കനത്ത ചൂടിൽ നിന്നും രക്ഷനേടാൻ എന്താണ് പോംവഴി എന്ന ചിന്തിക്കുന്നവരാണ് ഓരോ മലയാളിയും. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഒരു അവിൽ മിൽക്ക് തയ്യാറാക്കി എടുത്താലോ.
ഇതിനായി ആദ്യം തന്നെ കുറച്ച് ചെറുപഴം തൊലി കളഞ്ഞ് നല്ലതുപോലെ ഉടച്ചെടുക്കണം. ഇതിലേക്ക് ആവശ്യമായ പഞ്ചസാര കൂടി ചേർത്തു വേണം ഉടച്ചെടുക്കാൻ. പിന്നീട് ഒരു പാൻ അടുപ്പത്ത് വച്ച് അല്പം അവൽ എടുത്ത് നല്ലതുപോലെ ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കാം. ക്രിസ്പി ആയി വരുന്നതുവരെ റോസ്റ്റ് ചെയ്ത് എടുക്കണം.
പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം. ശേഷം നമുക്ക് അവൽ മിൽക്ക് സെറ്റ് ചെയ്തെടുക്കാം. സെർവിങ് ഗ്ലാസ്സിലേക്ക് നമ്മൾ ഉടച്ച് മാറ്റി വെച്ചിരിക്കുന്ന പഴവും പഞ്ചസാരയും ചേർന്ന മിക്സിൽ നിന്നും കുറച്ച് ഇട്ടു കൊടുക്കാം. പിന്നീട് ഇതിലേക്ക് റോസ്റ്റ് ചെയ്ത് മാറ്റിവച്ചിരിക്കുന്ന അവൽ ചേർത്തു കൊടുക്കാം. ആവശ്യമെങ്കിൽ വറുത്തെടുത്ത നട്സും ഇതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.
ശേഷം ഇതിലേക്ക് നല്ലതുപോലെ തണുപ്പിച്ചെടുത്ത അല്പം പാല് ഒഴിച്ചു കൊടുക്കാം. രുചികരമായ അവിൽ മിൽക്ക് റെഡി. ചൂടിൽ നിന്നും ആശ്വാസം ലഭിക്കുന്നതോടൊപ്പം വിശപ്പ് മാറുന്നതിനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക