ഐഎസ്എൽ ഫുട്ബോൾ പത്താം സീസൺ കിരീട പോരാട്ടം മെയ് നാലിന് നടക്കും. കിരീട പോരാട്ടത്തിന് എവിടെയാണ് വേദി എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഐഎസ്എല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഏപ്രിൽ 19ന് തുടക്കമാകും. ഐഎസ്എൽ ലീഗ് ഘട്ടം 15നാണ് അവസാനിക്കുന്നത്.
പ്ലേ ഓഫ് മത്സരങ്ങൾ 19, 20 തീയതികളിലും സെമി ആദ്യപാദ മത്സരം 23 നും 24 നും രണ്ടാം പാദ മത്സരം 28നും 29 നും നടക്കും. മുംബൈ സിറ്റി എഫ് സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, എഫ്സി ഗോവ, ഒഡിഷ എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈ എഫ്സി എന്നി ആറ് ടീമുകളാണ് പ്ലേ ഓഫിൽ എത്തിയിരിക്കുന്നത്. പ്ലേഓഫിലേക്ക് കടന്ന ആറ് ടീമുകളിൽ ആദ്യ രണ്ട് സ്ഥാനത്തുള്ളവർ നേരിട്ട് സെമിയിലേക്ക് പ്രവേശിക്കുകയും 4 ടീമുകൾ പ്ലേ ഓഫ് കളിക്കുകയും ചെയ്യണം.
പ്ലേ ഓഫ് മത്സരത്തിൽ മൂന്നും ആറും സ്ഥാനക്കാർ തമ്മിലും നാലും അഞ്ചും സ്ഥാനക്കാർ തമ്മിലും ഏറ്റുമുട്ടുകയും ജയിക്കുന്ന ടീമുകൾ സെമിയിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഇരുപാദമായാണ് മത്സരങ്ങൾ നടക്കുക. 27 പോയിന്റുമായി ചെന്നൈ എഫ് സിയും ഈസ്റ്റ് ബംഗാളിനെ കീഴടക്കിയതോടെ പഞ്ചാബ് എഫ് സി യും പ്ലേ ഓഫ് സാധ്യത ഉറപ്പാക്കിയിരുന്നു.
ഐഎസ്എൽ ഷീൽഡിനായി മുംബൈയും ബഗാനും തമ്മിലാണ് പോരാട്ടം നടക്കുക. നിലവിലെ പോയിന്റ് പട്ടിക അനുസരിച്ച് ഒരു കളിശേഷിക്കെ മുംബൈ രണ്ട് പോയിന്റ് ലീഡോടെ ഒന്നാം സ്ഥാനത്താണ് ഉള്ളത്. ഏപ്രിൽ 15നാണ് മുംബൈയും ബഗാനും തമ്മിലുള്ള മത്സരം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക