നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് കിവി. വിറ്റാമിന്‍ ബി, സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, ഫോളിക് ആസിഡ് തുടങ്ങിയവ കിവിയില്‍ അടങ്ങിയിരിക്കുന്നു. ഡ്രൈഡ് കിവി അഥവാ ഉണക്കിയ കിവിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഡെങ്കിപ്പനി പോലുള്ള രോഗബാധിതരാണെങ്കിൽ കിവി നിർബന്ധമായും കഴിക്കണം. കിവി കഴിക്കുന്നത് ശരീരത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് വർദ്ധിപ്പിക്കും.
ഉണക്കിയ കിവി പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- മികച്ച ദഹനവ്യവസ്ഥയ്ക്ക് കിവി പഴം അത്യുത്തമമാണ്. നാരുകളാൽ സമ്പുഷ്ടമാണ് കിവി എന്നതിനാലാണിത്.
- കിവി പഴം ദിവസവും കഴിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കുന്നു. ദഹനം മെച്ചപ്പെടുന്നു. ഉദര സംബന്ധമായ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാൻ കിവി നല്ലൊരു ബദലാണ്.
- ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഡ്രൈഡ് കിവി പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
- പൊട്ടാസ്യം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉണക്കിയ കിവി കഴിക്കാം.
- വിറ്റാമിന്‍ കെ, കാത്സ്യം, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ഉണക്കിയ കിവി എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
- ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇവ സഹായിക്കും. കിവി പഴത്തിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർക്ക് ഇത് അനുയോജ്യമാണ്.
- കിവി പഴം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നു. ഇതിലെ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇതിന് സഹായിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളും അകറ്റുന്നു.
- ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഉണക്കിയ കിവി ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. കണ്ണുകളുടെ ആരോഗ്യത്തിനും നല്ല ഉറക്കം ലഭിക്കാനുമൊക്കെ കിവി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
- വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉണക്കിയ കിവി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഇവ വിശപ്പിനെ നിയന്ത്രിക്കും. കലോറിയും വളരെ കുറവാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
- കിവി പഴങ്ങൾ ദിവസവും കഴിക്കുന്നത് കണ്ണുമായി ബന്ധപ്പെട്ട മിക്ക രോഗങ്ങളും ഭേദമാക്കും. കിവി പഴങ്ങൾ രാവിലെ കഴിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക