മോട്ടറോളയുടെ ഏറ്റവും പുതിയ ഫോണായ മോട്ടറോള എഡ്ജ് 50 പ്രോ 5ജിയുടെ വില്പന ഇന്ത്യയില്‍ ആരംഭിച്ചു. ഫ്ലിപ്പ്കാര്‍ട്ട് വഴിയും മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴിയും ആണ് പ്രധാനമായും ഈ ഫോണ്‍ വില്പനയ്ക്ക് എത്തുന്നത്.
50 എംപി ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് ഉള്‍പ്പെടെ മികച്ച ഫീച്ചറുകള്‍ തന്നെ ഈ ഫോണിനായി മോട്ടറോള തയ്യാറാക്കിയിരിക്കുന്നു. ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 31,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇതിന് പുറമെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും മോട്ടറോള ഈ ഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. 35,999 രൂപയാണ് ഈ വേരിയന്റിന്റെ വില.
എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ചാണ് ഈ ഫോണ്‍ സ്വന്തമാക്കുന്നത് എങ്കില്‍ 2,250 രൂപയുടെ ഡിസ്കൗണ്ട് ഉപയോക്താക്കള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. 2,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും മോട്ടറോള പുതിയ ഫോണിനായി വാഗ്ദാനം ചെയ്യുന്നുണ്ട്.
ലക്സ് ലാവെന്‍ഡര്‍, ബ്ലാക്ക് ബ്യൂട്ടി, മൂണ്‍ലൈറ്റ് പേള്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. ഇതില്‍ ലാവെന്‍ഡര്‍, ബ്ലാക്ക് മോഡലുകള്‍ ഒരു വീഗന്‍ ലെതര്‍ ബാക്ക് പാനല്‍ ആണ് മോട്ടറോള നല്‍കിയിരിക്കുന്നത്. മൂണ്‍ലൈറ്റ് പേള്‍ വേരിയന്റിന് ആകട്ടെ ഒരു ടിപിയു ഫിനിഷും നല്‍കിയിട്ടുണ്ട്.
12 ജിബി വരെ LPDDR4X റാമും 256 ജിബി വരെ UFS 2.2 സ്റ്റോറേജും ജോടിയാക്കിയ സ്നാപ്ഡ്രാഗണ്‍ 7 Gen 3 SoC ചിപ്സെറ്റാണ് മോട്ടറോള എഡ്ജ് 50 പ്രോയ്ക്ക് കരുത്ത് നല്‍കുന്നത്. 4500 mAh ബാറ്ററിയും ഈ ഫോണില്‍ പായ്ക്ക് ചെയ്തിട്ടുണ്ട്. ഇതില്‍ 125W വയര്‍ഡ്, 50W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ്, 10W വയര്‍ലെസ് പവര്‍ ഷെയറിങ് പിന്തുണയും മോട്ടറോള ഉറപ്പാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക