തെന്നിന്ത്യൻ താരം സായാജി ഷിൻഡെയെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സത്താറയിലെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കുകയും ചെയ്തു. നിരവധി തമിഴ്, തെലുങ്ക്, ബോളിവുഡ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് സായാജി ഷിൻഡെ.
ആൻജിയോപ്ലാസ്റ്റിക് വിധേയനായ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായിരുന്ന അദ്ദേഹത്തെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മഹാരാഷ്ട്രയിലെ സത്താറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര പരിശോധനകൾ നടത്തിയതിനുശേഷം ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കുകയും ചെയ്തു.
വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ അദ്ദേഹത്തിന്റെ ഹൃദയത്തിലേക്കുള്ള ധമനികളിൽ 99% തടസ്സങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കിയത്. കഴിഞ്ഞദിവസം ആശുപത്രിയിൽ നിന്നും പങ്കുവെച്ച വീഡിയോയിൽ താൻ സുഖം പ്രാപിച്ചു വരികയാണെന്നും വിനോദ രംഗത്തേക്ക് ഉടൻ തിരിച്ചു വരുമെന്നും അദ്ദേഹം അറിയിച്ചു.
സുഖം പ്രാപിച്ച വരുന്ന അദ്ദേഹത്തെ രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാം എന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ ‘നാടോടിമന്നൻ’ എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിൽ മലയാളത്തിലും സയാജി ഷിൻഡെ പ്രത്യക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക