പുരുഷന്മാരെ സംബന്ധിച്ച് വളരെ ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ഷേവിങ്. യാതൊരു കെയറും കൂടാതെ അതിവേഗം ഷേവിംഗ് തീര്‍ത്തു ഓടുന്നവരാണ് ചിലര്‍. ഷേവിങ് അശ്രദ്ധമാക്കിയാല്‍ മുഖത്തിന്റെ ആരോഗ്യത്തെ അതു പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഷേവ് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.
ഷേവിംഗ് ക്രീം/ ജെല്‍ ഉപയോഗിക്കുക.
ഷേവിംഗ് ക്രീം ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. അതുപയോഗിക്കുന്നത് കാരണം ഷേവിംഗ് ബ്ലേഡും നമ്മുടെ മുഖവും തമ്മില്‍ നല്ലൊരു കോമ്പിനേഷന്‍ ഉണ്ടാവും. ഹെയറിനെ കൂടുതല്‍ മൃദു ആക്കുകയും മുഖത്തുള്ള എണ്ണ മയം പോക്കി ഷേവിംഗ് ബ്ലേഡിനെ മുഖത്ത് ഓടി നടക്കുവാന്‍ സഹായിക്കും. ഇത് ഷേവിംഗ് കാരണം മുഖത്ത് ഉണ്ടായേക്കാവുന്ന ചെറിയ മുറിവുകളുടെ എണ്ണം കുറയ്ക്കും.
ഷേവിംഗ് ചെയ്യുന്ന ഭാഗം വലിച്ചു പിടിക്കുക
ഷേവ് ചെയ്യുമ്പോള്‍ മിക്ക ആളുകളും മുഖം വലിച്ചു പിടിക്കാറില്ല. ഇത് ബ്ലേഡ് കൊണ്ട് മുറിവ് ഉണ്ടാക്കാന്‍ സാധ്യത വർധിപ്പിക്കും. നമ്മള്‍ക്ക് കാണാവുന്ന വലുപ്പത്തില്‍ ആവില്ല ആ മുറിവുകള്‍ ഉണ്ടാവുക. എന്നാലും പിന്നീട് ആഫ്ടര്‍ ഷേവ് ഉപയോഗിക്കുമ്പോള്‍ എരിയുന്നത് അത് കൊണ്ടാണ്. അത് കൊണ്ട് തന്നെ വലിച്ചു പിടിച്ചാല്‍ അത് കുറയ്ക്കാൻ കഴിയും.
ആന്റി ഫോഗ് ഗ്ലാസ് ഉപയോഗിക്കുക
ആന്റി ഫോഗ് ഗ്ലാസ് ഉപയോഗിക്കുന്നത് ഷേവ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ആവി ഇല്ലാതെയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക