മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉറക്കം പ്രധാനമാണ് . മെലടോണിന്‍ ആണ് ഉറക്കത്തെ സ്വാധീനിക്കുന്ന ശരീരത്തിലെ നിര്‍ണ്ണായകമായ ഹോർമോൺ. ഉറക്കമില്ലായ്മയിൽ നിന്ന് രക്ഷ നേടാൻ മെലടോണിന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ തലവേദന, തലകറക്കം, ഓക്കാനം, ക്ഷീണം എന്നിങ്ങനെ പല പാര്‍ശ്വഫലങ്ങൾ ഇതിനൊപ്പമുണ്ടെന്നുള്ളതാണ് മറ്റൊരു പ്രശ്നം.
എന്നാല്‍ പ്രകൃതിദത്തമായി രീതിയില്‍ ചില ഭക്ഷണൾ കഴിച്ചു കൊണ്ട് ശരീരത്തിലെ മെലടോണിന്‍ അളവ് വര്‍ധിപ്പിക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ചില ഭക്ഷണവിഭവങ്ങള്‍ ഇതാ…
1. പാല്
ഉറങ്ങാന്‍ സമയമാകുമ്പോള്‍ ഒരു ഗ്ലാസ് ചൂട് പാല് കുടിച്ചു നോക്കൂ… കാല്‍സ്യം മാത്രമല്ല മെലടോണിനും അടങ്ങിയതാണ് പാല്. ഇത് ഉറക്കമില്ലായ്മയ്ക്കുള്ള മികച്ച പരിഹാരമാണ്.
2. മുട്ട
പ്രോട്ടീനും അവശ്യ പോഷണങ്ങളും മാത്രമല്ല മുട്ടയിൽ അടങ്ങിയിട്ടുള്ളത് , മെലടോണിനാലും സമ്പന്നമായ ആഹാരമാണ് മുട്ടകള്‍. ദിവസവും ഒരെണ്ണം കഴിക്കുന്നത് ഉറക്കത്തെ മെച്ചപ്പെടുത്തും.
3. മീന്‍
മത്തി ,സാല്‍മണ്‍ പോലുള്ള മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും മെലടോണിനും വൈറ്റമിന്‍ ഡിയും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം നല്ല ഉറക്കത്തിന് ഉത്തമമാണ്.
4. ചെറി പഴങ്ങള്‍
മെലടോണിന്‍, വൈറ്റമിന്‍ സി, പൊട്ടാസിയം, കോപ്പര്‍, മഗ്നീഷ്യം, ഫൈബര്‍ എന്നിവായുടെയെല്ലാം കലവറയാണ് ചെറിപഴങ്ങള്‍. ചെറി പഴങ്ങള്‍ കഴിക്കുന്നതും ചെറി ജ്യൂസ് കുടിക്കുന്നതും ഉറക്കത്തിന്റെ നിലവാരം ഉത്തമമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക