ബട്ടർ അഥവാ വെണ്ണ പ്രധാനമായും പശുവിൻ പാലിൽ നിന്നാണ് ഉണ്ടാക്കുന്നത്. ആട്, എരുമ ഇവയുടെ പാലിൽ നിന്നും വെണ്ണ ഉണ്ടാക്കാം. ഭക്ഷണത്തിന് രുചികൂട്ടുന്നതിനൊപ്പം തന്നെ പോഷകങ്ങളുടെ കലവറയാണ് ബട്ടര്‍.
ഒരു ടേബിൾ സ്പൂൺ ഉപ്പില്ലാത്ത ബട്ടറിൽ 102 കാലറി ഉണ്ട്. പ്രോട്ടീൻ, കൊഴുപ്പ്, കാൽസ്യം, സോഡിയം, വൈറ്റമിൻ എ, ഫോസ്ഫറസ്, പൊട്ടാസ്യം, കൊളസ്ട്രോൾ (30.5 മി.ഗ്രാം), കോളിൻ എന്നിവയും ബട്ടറിൽ ഉണ്ട്. ഒരു ടേബിൾസ്പൂൺ (14 ഗ്രാം) ബട്ടറിൽ 11.5 ഗ്രാം കൊഴുപ്പുണ്ട്. ബട്ടറിലെ കൊഴുപ്പിൽ ഭൂരിഭാഗവും പൂരിതകൊഴുപ്പാണ്. ഇത് കൂടിയ അളവിൽ കഴിക്കുന്നത് നല്ലതല്ല. അറിയാം ബട്ടറിന്റെ ആരോഗ്യ ഗുണങ്ങൾ..
- വൈറ്റമിൻ എ യുടെ ഉറവിടമാണ് ബട്ടർ. കാഴ്ചശക്തിക്കും ചർമത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശക്തിക്കും ഇത് നല്ലതാണ്. കോളിൻ അടങ്ങിയിട്ടുള്ളതിനാൽ കരളിന്റെയും തലച്ചോറിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ ധാതുക്കളും മിതമായ അളവിൽ ബട്ടറിൽ അടങ്ങിയിരിക്കുന്നു.

- ഹൃദയാരോഗ്യത്തിനും നമ്മുടെ കോശങ്ങളെ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനും സഹായിക്കുന്ന വിറ്റാമിന്‍ ഇ ഇതില്‍ അടങ്ങിയിരിക്കുന്നു. നമ്മുടെ ആരോഗ്യത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നതും എന്നാല്‍, നമ്മുടെ ഡയറ്റില്‍ സാധാരണ കാണാത്തതുമായ വിറ്റാമിന്‍ ഡി ബട്ടറിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
- ബട്ടറില്‍ ഉയര്‍ന്നതോതില്‍ കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. കരോട്ടിന്‍ ആന്റി ഓക്സിഡന്റുകളായോ വിറ്റാമിന്‍ എ ആയോ മാറി ശരീരത്തിന് രോഗപ്രതിരോധശേഷി നല്കാന് സഹായിക്കുന്നു. വിറ്റാമിന്‍ എ-യുടെ സാന്നിധ്യം ശ്വാസകോശസംബന്ധമായ രോഗങ്ങളെയും അകറ്റി നിര്‍ത്തുന്നു. ഇതുകൂടാതെ റിബോഫ്ളാവിന്, നിയാസിന്, കാത്സ്യം, ഫോസ്ഫറസ് മുതലായ പോഷകങ്ങളും ബട്ടറില്‍ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക