വാര്ധക്യത്തിലേക്കെത്തുമ്പോൾ സംഭവിക്കുന്ന ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളാണ് ചെറിയ പ്രായത്തിലേ പുകവലിക്കാർക്ക് ഉണ്ടാവുക. ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനും പുകവലി ഗുരുതരമായ പ്രേശ്നങ്ങൾ സൃഷ്ടിക്കുന്നു.
പ്രായമാകുന്നതിന് മുന്‍പ് തന്നേ തലച്ചോർ ചുരുങ്ങുന്നതിന് പുകവലി കാരണമാകുന്നതായാണ് യുഎസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ പുതിയ പഠനം വ്യെക്തമാക്കുന്നു. സാധാരണയായി പ്രായം കൂടുന്നതിന് അനുസരിച്ചാണ് തലച്ചോർ ചുരുങ്ങുന്നത്. പുകവലി ഈ പ്രക്രിയയുടെ വേഗത കൂട്ടുന്നു. പുകവലിക്കാനുള്ള പ്രേരണ ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും ഗവേഷകർ വിശദമാക്കുന്നത്. പുകവലിക്കുന്നവരിൽ പ്രായവുമായി ബന്ധപ്പെട്ട അൽഷിമേഴ്സ് രോഗത്തിനും തലച്ചോറിന്റെ ഈ ചുരുങ്ങൽ കാരണമാകുന്നതായാണ് പഠനം പറയുന്നു.
പ്രായമായവരിൽ കാണുന്ന വിവേചന ശേഷി കുറവ് തുടങ്ങിയവയ്ക്കുള്ള അപകട സാധ്യത വിശദീകരിക്കാന്‍ പുറത്ത് വന്ന പഠനത്തിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ വരെ ശ്വാസകോശത്തിനും ഹൃദയാരോഗ്യത്തിനും പുകവലി സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളേക്കുറിച്ചായിരുന്നു ഗവേഷകർ ശ്രധിച്ചിരുന്നത്. അതിനാൽ തന്നെ പുകവലി തലച്ചോറിന് സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളേക്കുറിച്ച് നടന്ന പഠനങ്ങൾ കുറവായിരുന്നു. മാനസികാരോഗ്യ വിഭാഗത്തിലെ പ്രൊഫസറായ ലോറ ജെബിയറട്ടാണ് ഗ്ലോബൽ ഓപണ്‍ സയന്‍സിന്റെ ബയോളജിക്കൽ സൈക്യാട്രി ജേണലിലാണ് ഇതിനെ കുറിച്ച പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക