30 കൊല്ലത്തോളം ഒരു കോട്ടവും തട്ടാതെ സൂക്ഷിക്കുക. അതൊരു വല്ലാത്ത കൗതുകം തന്നെയായിരിക്കും അല്ലേ? അത്തരത്തിലുള്ള രണ്ട് സുഹൃത്തുക്കളാണ് ടോണി വെൽസും ബെത്ത് തോമസും. വളരെ അടുത്ത സുഹൃത്തുക്കളാണ് രണ്ടുപേരും. ഒരിക്കലും ചാഞ്ചടിയിട്ടില്ലാത്ത സൗഹൃദം. എന്തിനും ഏതിനും കൂടെപ്പിറപ്പുകളെ പോലെ കൂടെ നിൽക്കുന്ന ബലം. എന്നാൽ, ഇപ്പോൾ ഇവർ ബന്ധുക്കളും ആയി മാറിയിരിക്കുകയാണ്.
ടോണിയും ബെത്തും ഏകദേശം ഒരേ സമയത്താണ് ഗർഭിണികളാകുന്നത്. ആദ്യം ബെത്താണ് പ്രസവിക്കുന്നത്. അവൾ ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തു. അവന്റെ പേര് ലൂക്ക് എന്നായിരുന്നു. പിന്നാലെ ടോണി ഒരു പെൺകുഞ്ഞിനും ജന്മം കൊടുത്തു. ആഷ്ലി എന്നായിരുന്നു അവളുടെ പേര്. അവർ രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളായി മാറി. പിന്നീട് ബെത്തും ടോണിയും മറ്റ് കുഞ്ഞുങ്ങൾക്ക് കൂടി ജന്മം നൽകി. അവരെ എല്ലാവരെയും സഹോദരങ്ങളെ പോലെ സ്നേഹത്തോടെയും സൗഹൃദത്തോടെയും ആണ് വളർത്തിയത്.ലൂക്കും ആഷ്ലിയും വളരെ അടുത്ത കൂട്ടുകാരായിരുന്നു. ഒരുമിച്ച് വളർന്നതുകൊണ്ട് കൊണ്ടുതന്നെ ഇരുവരുടേയും സ്വഭാവങ്ങൾ തമ്മിൽ നല്ല സാമ്യം തോന്നിയിരുന്നു. പലപ്പോഴും സ്കൂളിൽ ഇവർ സഹോദരങ്ങളെന്ന് വരെ തെറ്റുധരിക്കാറുണ്ടായിരുന്നു. പിരിയാനാവാത്ത സൗഹൃദമായിരുന്നു ഇരുവരും തമ്മിൽ. എന്നാൽ, കോളേജ് കാലമായതോടെ ആ സൗഹൃദത്തിന് പ്രണയത്തിന്റെ നിറം വച്ചു തുടങ്ങി.
അങ്ങനെ ഇരുവരും പ്രണയം തുറന്നു പറഞ്ഞു. ബെത്തിനും ടോണിക്കും മക്കൾ വിവാഹിതരാവണമെന്നും വലിയ താല്പര്യമായിരുന്നു . അതുകൊണ്ട് തന്നെ തന്നെ ഇക്കാര്യം അവരെ വളരെ അധികം സന്തോഷത്തിലാക്കി. അങ്ങനെ 2020 -ൽ ബെത്തിന്റെയും ടോണിയുടെയും കുടുംബത്തിന്റെയും അനുഗ്രഹത്തോട് കൂടി ലൂക്കും ആഷ്ലിയും വിവാഹിതരായി.ഇപ്പോൾ ഒരേ കുഞ്ഞിന്റെ മുത്തശ്ശികൾ ആകാൻ പോവുകയാണ് ബെത്തും ടോണിയും. അതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ രണ്ടു പേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക