ഇന്ത്യയിലെ ഐകോണിക് ആയ ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് അനവധി മോഡലുകൾ നിരത്തിൽ ഇറക്കാൻ ലക്ഷ്യമിട്ട് മോട്ടോർസൈക്കിൾ വിഭാഗത്തിൽ മുന്നേറുകയാണ്. ഈ വർഷം ഇന്ത്യയിൽ ആറ് പുതിയ മോട്ടോർസൈക്കിൾ മോഡലുകൾ പുറത്തിറക്കാൻ പദ്ധതി ഇടുന്നു. ഈ മോഡലുകളിൽ, ഇൻ്റർസെപ്റ്റർ ബിയർ 650 എന്ന പേരിൽ ഏറ്റവും പുതിയ ഓഫ്-റോഡ്-ഫോക്കസ്ഡ് ബൈക്കും ഉണ്ടെന്നുള്ളത് ഒരു സന്തോഷ വാർത്തയാണ്.
ഇരട്ട എക്സ്ഹോസ്റ്റ് പൈപ്പുകളുള്ള മറ്റ് 650 സിസി റോയൽ എൻഫീൽഡ് മോഡലുകളിൽ നിന്നും വളരെ വ്യത്യസ്തമായി ഇൻ്റർസെപ്റ്റർ ബിയർ 650 ഭാരക്കൂടുതൽ ഇല്ലാത്ത ടു-ഇൻ-ടു-വൺ എക്സ്ഹോസ്റ്റ് സിസ്റ്റം പരിചയപ്പെടുത്തും എന്ന് ഓട്ടോ കാർ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അതിന്റെ ഓഫ്-റോഡ് കഴിവുകൾ മികച്ചതാക്കും.
റോയൽ എൻഫീൽഡിന്റെ ലൈനപ്പിൽ എവിടെയാണ് ഇൻ്റർസെപ്റ്റർ ബിയർ 650 സ്ഥാനം പിടിക്കുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് ലളിതമായ 650 ഇരട്ടകൾക്ക് മുകളിലായിരിക്കുമെന്നും എന്നാൽ മുൻനിര സൂപ്പർ മെറ്റിയർ 650 ന് താഴെയായിരിക്കുമെന്നും അനുമാനങ്ങൾ ഉയരുന്നുണ്ട്. ബൈക്കിന്റെ വിലയും കൃത്യമായ വിപണി വിഭാഗവും വെളിപ്പെടുത്തുന്നത് ലോഞ്ചിനോടടുത്തായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക