ഹീറോ മോട്ടോർകോർപ് വരാനിരിക്കുന്ന ബൈക്കിനു വേണ്ടി ഈയിടെ പുതിയ ഒരു നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്തു . ഹീറോ മാവ്റിക്ക് 440 സ്ക്രാമ്പ്ലർ എന്നാണ് ഈ ബൈക്കിന്റെ പേര്. പേര് പറയുന്നത് പോലെ തന്നെ ഓഫ്-റോഡ് സാഹസികതയ്ക്കും സ്ട്രീറ്റ് റൈഡിംഗിനും വേണ്ടി ആണ് ഈ പുതിയ മോഡലിന്റെ നിർമ്മാണം.
ഈ മോഡൽ ഉയരം കൂടിയ സസ്പെൻഷൻ, ബ്രേസ്ഡ് ഹാൻഡിൽബാർ, സ്പോക്ക് വീലുകൾ, നോബി ടയറുകൾ, ഫ്ലാറ്റർ ബെഞ്ച്-ടൈപ്പ് സീറ്റ് എന്നിങ്ങനെ തുടങ്ങി പ്രവർത്തനപരമായ മാറ്റങ്ങളോടെ ബ്രാൻഡിന്റെ മുൻപന്തിയിൽ നിൽക്കുന്ന മാവ്റിക്ക് 440 മോട്ടോർസൈക്കിളിനെ അടിസ്ഥാനമാക്കിയായിരിക്കും പുറത്തിറങ്ങുന്നത്.ഗ്രൗണ്ട് ക്ലിയറൻസിനായി ഉയർന്ന എക്സ്ഹോസ്റ്റ് പൈപ്പുകൾ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഹീറോ മാവ്റിക്ക് 440ന്റെ സ്ക്രാബ്ളർ പതിപ്പാണിത്. 1.99 ലക്ഷം, 2.14 ലക്ഷം, 2.24 ലക്ഷം എന്നിങ്ങനെ വിലയുള്ള മൂന്ന് വേരിയൻ്റുകളിലായാണ് ഹീറോ മാവ്റിക്ക് 440 മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിളിനെ കമ്പനി മുൻപ് അവതരിപ്പിച്ചിട്ടുള്ളത്. ദിവസങ്ങൾക്ക് മുമ്പ് അതിന്റെ ഡെലിവറികൾ ആരംഭിച്ചിരുന്നു. മാവ്രിക്ക് 440-ൽ 43mm ടെലിസ്കോപ്പിക് ഫോർക്ക് അപ്പ് ഫ്രണ്ട് സസ്പെൻഷൻ, 17-ഇഞ്ച് ഫ്രണ്ട്, റിയർ വീലുകൾ എന്നിവയും 175mm ഗ്രൗണ്ട് ക്ലിയറൻസും കൊടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക