ഇലക്ട്രിക്ക് വാഹനത്തിന്റെ ഒരു വിപ്ലവം തന്നെയാണ് ഇപ്പോൾ നടക്കുന്നത്. പല കമ്പനികളും ഇപ്പോൾ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് കടന്നു. ടൂവീലർ വാണിജ്യത്തിൽ തല മൂത്തവരാണ് ജാപ്പനീസ് പ്രിയ ബ്രാൻഡായ ഹോണ്ട. അതുകൊണ്ടുതന്നെ ആളുകൾ ഹോണ്ടയുടെ ആക്ടിവ ഇലക്ട്രിക്കിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകൾ പറയുന്നത് ഇലക്ട്രിക്ക് ആക്ടിവ 2025-ൽ വിപണിയിൽ വരും എന്നാണ്.
ആക്ടിവ ഇലക്ട്രിക്കിന്റെ നിർമ്മാണത്തിനായി എച്ച്എംഎസ്ഐ അതിന്റെ അസംബ്ലി ലൈൻ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. ഉൽപ്പാദന ശേഷി ഉയർത്തുന്നതിനായി ഗുജറാത്ത്, കർണാടക പ്ലാൻ്റുകളിൽ കമ്പനി രണ്ട് പുതിയ നിർമാണ ലൈനുകൾ കൂടി ചേർത്തിട്ടുണ്ട്.
ഗുജറാത്ത് പ്ലാൻ്റിലെ പുതിയ മൂന്നാം നിരയിൽ നിന്ന് ഏകദേശം 6.6 ലക്ഷം യൂണിറ്റുകളുടെ അധിക ഉൽപ്പാദനം നടന്നേക്കാമെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഒരു സമർപ്പിത ഇവി നിർമ്മാണ ലൈനിന്റെ ജോലികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് റിപ്പോർട്ടുകൾ ഉണ്ട്. 2025 സാമ്പത്തിക വർഷത്തിൽ ഐസിഇ ഇരുചക്ര വാഹനങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും വേണ്ടി ഇത് തയ്യാറാകും. ഓരോ വർഷവും ഒമ്പത് ലക്ഷം യൂണിറ്റുകളായിരിക്കും ഇതിന്റെ ഉൽപ്പാദന ശേഷി. ഇന്ത്യയിലെ മൊത്തം ഇരുചക്ര വാഹന വ്യവസായത്തിൽ ഹോണ്ടയുടെ വിപണി വിഹിതം 25 ശതമാനമാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറാണ് ഹോണ്ട ആക്ടിവ. ഏകദേശം പത്ത് വർഷത്തിലേറെയായി അതിന്റെ സ്ഥാനം നിലനിർത്തുന്നു. ഹോണ്ട ഇന്ത്യയ്ക്കായി രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കുന്നുവെന്നും റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്. അവയുടെ ഇലക്ട്രിക് മോട്ടോറും ബാറ്ററികളും പ്രാദേശികമായി നിർമ്മിക്കും. സ്ഥിരവും സ്വാപ്പ് ചെയ്യാവുന്നതുമായ ബാറ്ററി സംവിധാനങ്ങളാണ് പരിഗണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക