കലാഭവൻ മണിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് സലീം കുമാർ. തനിക്ക് ഏറ്റവും വിഷമമുണ്ടാക്കിയതും ഞെട്ടലുളവാക്കിയതും കലാഭവൻ മണിയുടെ മരണ വാർത്ത ആയിരുന്നുവെന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും സലീം കുമാർ പറഞ്ഞു. തനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു മണിക്കും. സിംപിളായി ഭേതമാക്കാമായിരുന്നു, പക്ഷെ പേടിച്ചിട്ട് അത് കൊണ്ടുനടന്നു എന്നും സലീം കുമാർ പറഞ്ഞു.
മണിയുടെ മരണം അപ്രതീക്ഷിതമായിരുന്നു. പെട്ടെന്ന് പോകുമെന്ന് ഞാൻ വിചാരിച്ചില്ല. മണിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച കൂടിയായിരുന്നു കുറച്ച്. അവൻ കൃത്യമായി ചികിത്സ നേടിയില്ല.ഡോക്ടർ എന്നെ വിളിച്ചു ഒന്ന് വന്ന് ട്രീറ്റ് ചെയ്യാൻ പറ എന്ന് പറഞ്ഞിരുന്നു. വയ്യാതിരുന്ന സമയങ്ങളിലും സ്റ്റേജ് ഷോയൊക്കെ ചെയ്തിരുന്നു. കസേരയിൽ ഇരുന്നാണ് പരിപാടി ചെയ്തിരുന്നത്, ഒരു അഭിമുഖത്തിൽ ഇരുന്ന് സലീം കുമാർ ഇതൊക്ക ഓർത്തെടുത്തു.
തനിക്ക് അസുഖമുണ്ട് എന്ന് മനസിനെ പറഞ്ഞു മനസിലാക്കാൻ മണി തയാറായിരുന്നില്ല. ജനങ്ങളെന്തു വിചാരിക്കും സിനിമാക്കാരെന്ത് കരുതും എന്നൊക്കെയായിരുന്നു പേടി. സിനിമയിൽ നിന്ന് പിന്തള്ളപ്പെടുമോ എന്നുള്ള തെറ്റായ ധാരണയുണ്ടായിരുന്നു. അതല്ലാതെ ശരീരം ശ്രദ്ധിച്ചിരുന്നെങ്കിൽ പോയിരുന്നെങ്കിൽ മണി ഇന്ന് ജീവിച്ചിരിക്കുമായിരുന്നു, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക