വറുത്തതും പൊരിച്ചതുമായ എന്ത് വിഭവങ്ങൾ ഉണ്ടാക്കുമ്പോഴും ഇപ്പോൾ മയോണൈസും സോസും നിർബന്ധമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമായ മയോണൈസ് എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മയോണൈസ് തയ്യാറാക്കി എടുക്കാൻ സാധിക്കും.
ഇതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിച്ചു കൊടുക്കാം. പിന്നീട് ഇതിലേക്ക് അല്പം കടുക് പൊടിയും കുറച്ച് കുരുമുളക് പൊടിയും രണ്ട് വെളുത്തുള്ളി അല്ലിയും ചേർത്ത കൊടുക്കാം. ശേഷം ഇത് നല്ലതുപോലെ അടിച്ചെടുക്കണം.
പിന്നീട് ഇതിലേക്ക് കുറച്ച് സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കണം. ശേഷം ഇത് നല്ലതുപോലെ ഒന്നുകൂടി അരച്ചെടുക്കാം. കുറച്ച് വിനാഗിരിയും ഒരു നുള്ള് ഉപ്പും അല്പം പഞ്ചസാരയും ചേർത്ത് വീണ്ടും അടിച്ചെടുക്കണം. അൽപ്പാൽപ്പമായി സൺഫ്ലവർ ഒഴിച്ചുകൊടുത്ത് മയോണൈസ് കുറുകി വരുന്നതുവരെ അടിച്ചെടുക്കൽ തുടർന്ന് കൊണ്ടിരിക്കാം.
സൺഫ്ലവർ ഓയിൽ മാത്രമാണ് മയോണൈസ് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കാൻ സാധിക്കുക. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. കുറേ ഓയിൽ ഒരുമിച്ച് ഒഴിച്ച് അടിച്ചെടുക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഘട്ടം ഘട്ടമായി ഓയിൽ ഒഴിച്ചുകൊടുത്ത് വേണം മയോണൈസ് കുറുക്കി എടുക്കാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക