നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഒപ്പം ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ടുകളും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്.
നടന്റെ പേജിലൂടെ ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇതിനെതിരെ നിയനമനടപടികൾ സ്വീകരിക്കണമെന്ന് നിരവധിപ്പേർ വിഷ്ണുവിന്റെ ഇൻസ്റ്റാ പോസ്റ്റിന് താഴെ നിരവധിപ്പേർ കമന്റ് ചെയ്യുന്നുണ്ട്.
കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഇപ്പോൾ അഭിനയിക്കുന്നത്. സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളുടേയും അവരുടെ ജീവിതത്തിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരൻ്റേയും ആത്മബന്ധത്തിന്റെ കഥയാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയായും അവതരിപ്പിക്കുന്നത്.
സൂപ്പർമാന്റെ കഥകൾ വായിച്ചും കേട്ടറിഞ്ഞും അവരെ നെഞ്ചിലേറ്റിയ നാലു കുട്ടികളെ കേന്ദ്രീകരിച്ചാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. ഇവരുടെ ഏറ്റവും വലിയ മോഹം സൂപ്പർമാനെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നതാണ്. ഒടുക്കം അവർ സിനിമ സംവിധായകനാവാനുള്ള മോഹവുമായി നടക്കുകയും ഷോർട്ട് ഫിലിമുകളും മറ്റും ചെയ്ത് പോരുകയും ചെയ്യുന്ന നാട്ടിൽത്തന്നെയുള്ള ഒരു യുവാവിന്റെയടുത്ത് സഹായം തേടുകയാണ്.
അങ്ങനെ ഒരു സിനിമ ചെയ്യുകയെന്ന വലിയ മോഹവുമായി കഴിയുന്ന ഈ ചെറുപ്പക്കാരൻ കുട്ടികളുടെ ആഗ്രഹം നിറവേറ്റാൻ അവർക്കൊപ്പം കൂടുന്നു. വിഷ്ണു ഉണ്ണികൃഷ്ണനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളികപ്പുറം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ശ്രീപദ്, ധ്യാൻ നിരഞ്ജൻ, വിസാദ് കൃഷ്ണൻ, അറിഷ് എന്നിവർ കുട്ടികളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലാലു അലക്സ്, സാജു നവോദയ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ് ജി. മേനോൻ, ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ, അർഷ, സൂസൻ രാജ് കെപിഎസി ആവണി എന്നിവരും പ്രധാന അഭിനേതാക്കളാണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക