ഏറെ ആരാധകരുള്ള മലയാളി താരമാണ് അനുശ്രീ. ‘ഡയമണ്ട് നെക്ലൈസ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. വേറിട്ട കഥാപാത്രങ്ങൾക്ക് പുറമേ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലൂടെയും ആരാധകരുടെ കടക്കാറുള്ള താരമാണ് അനുശ്രീ.
ഇപ്പോഴിതാ ട്രഡീഷണൽ ലുക്കിൽ താരം പങ്കുവെച്ച പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. പിങ്ക് ബോർഡറോടു കൂടിയ വയലറ്റ് നിറത്തിലുള്ള സാരിയാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. നെക്ലൈസും ഹെഡ് ചെയിനും എല്ലാം ധരിച്ച് ട്രഡീഷണൽ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
ബ്ലൗസ് ധരിച്ചില്ല എന്ന് തോന്നുന്ന വിധത്തിലുള്ള ചിത്രങ്ങളിൽ സാരിക്ക് മാച്ച് ചെയ്ത് രണ്ട് നിറത്തിലുള്ള കുപ്പിവളകളും തരം തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുകൂടാതെ ഓറഞ്ച് നിറത്തിലുള്ള ജമന്തി പൂവും താരം ആക്സസറിയായി യൂസ് ചെയ്തിട്ടുണ്ട്.
‘ചെന്താർ മിഴി’ എന്ന അടിക്കുറിപ്പോടെ താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സിമ്പിൾ മേക്കപ്പ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് താരം പങ്കുവെച്ച ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്. ഒരു രവിവർമ്മ ചിത്രം പോലെയുണ്ട്, മനോഹരിയായിട്ടുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക