ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന് ഒരുക്കിയ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ആവേശം എന്ന ചിത്രം മൂന്നാം വാരത്തിലേക്ക്. ഫഹദിന്റെ രംഗണ്ണനെയും പിള്ളേരെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി ഏറ്റെടുത്തപ്പോൾ വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുകയാണ്. 350-ലധികം സ്ക്രീനുകളിലാണ് ഈദ്- വിഷു റിലീസായി തീയറ്ററുകളിൽ വന്ന ചിത്രം മൂന്നാം ആഴ്ചയായിട്ടും പ്രദര്‍ശനം തുടരുന്നത്. രോമാഞ്ചത്തിനുശേഷം മറ്റൊരു വമ്പന്‍ ഹിറ്റാണ് ആവേശത്തിലൂടെ ജിത്തു മാധവന് കിട്ടിയിരിക്കുന്നത്.
അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശത്തിന്റെ നിർമ്മാണം. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന സിനിമ കൂടിയാണ്. ഫഹദ് കൂടാതെ മന്‍സൂര്‍ അലി ഖാന്, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, റോഷന് ഷാനവാസ്,നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍, പൂജ മോഹന്‍രാജ് തുടങ്ങി നിരവധി പേര് ചിത്രത്തില്‍ മറ്റ് വേഷങ്ങളിൽ എത്തുന്നുണ്ട്.
സമീര്‍ താഹിര്‍ ആണ് ആവേശത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന് ശ്യാമാണ് സംഗീതം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക