ഇലകള്‍ക്ക് വേണ്ടി വളര്‍ത്തുന്ന ഒരു പച്ചക്കറിയാണ് സെലറി. വേവിക്കാതെ പച്ചയായി സാലഡില്‍ ചേര്‍ക്കുന്ന ഇലകള്‍ വേവിച്ചും ഭക്ഷണത്തില്‍ ചേർക്കാറുണ്ട്. സൂപ്പുകളിലും ജ്യൂസുകളിലും സുഗന്ധവും രുചിയും നല്‍കാനും ഇത് നല്ലതാണ്.
വെറും വയറ്റിൽ ദിവസവും സെലറി ജ്യൂസ് കുടിക്കുന്നതിലൂടെ ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. സെലറി ജ്യൂസ് കുടിക്കുന്നത് ആരോഗ്യകരമായ ജല സന്തുലിതാവസ്ഥ നിലനിർത്താനും ഉപകാരപ്പെടും. സെലറി ജ്യൂസ് കഴിക്കുന്നത് ശരീരവണ്ണത്തിന് കാരണമാകുന്ന വയറ്റിലെ കൊഴുപ്പ് ഒഴിവാക്കാൻ സഹായിക്കുന്നു. ഇത് പ്രകൃതിദത്ത ഡൈയൂററ്റിക് ആയി പ്രവർത്തിക്കും.
സെലറിയില്‍ ജലത്തിന്റെ അംശം വളരെ കൂടുതലാണ്. ഇതില്‍ 95 ശതമാനവും വെള്ളമാണ്. അതുകൊണ്ടു തന്നെ സെലറി കഴിക്കുന്നത് വെള്ളം കുടിയ്ക്കുന്നതിന് തുല്യമാണ്.
വിഷാംശം ഇല്ലാതാക്കൽ, ശരീരഭാരം നിയന്ത്രിക്കൽ, വിശപ്പ് കുറയ്ക്കൽ, അസിഡിറ്റി നിയന്ത്രിക്കൽ എന്നിവയിൽ സെലറി ജ്യൂസിനുള്ള പങ്ക് വളരെ വലുതാണ്. ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റിഓക്സിഡന്റ് ഏജന്റായി പ്രവർത്തിക്കുന്ന എപിജെനിൻ എന്ന സസ്യ സംയുക്തം സെലറിയിൽ ഉൾപ്പെടുന്നു. അത് കൊണ്ട് തന്നെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചർമ്മപ്രശ്നങ്ങൾ അകറ്റുകയും ചെയ്യും.
സെലറി ജ്യൂസിൽ കലോറി വളരെ കുറവാണ്. സെലറി ജ്യൂസിൽ ഉൾപ്പെടുന്ന പ്രകൃതിദത്ത എൻസൈമുകൾ ദഹനം സുഗമമാക്കാൻ സഹായിക്കും. ഇത് ദഹനനാളത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. ഇതിനൊപ്പം വയറുവേദനയും വേദന ലഘൂകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക