മലയാള സിനിമയുടെ സീൻ തന്നെ തിരുത്തി കുറിച്ച സിനിമയാണ് ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മഞ്ഞുമ്മൽ ബോയ്സ്’. യഥാർത്ഥ സംഭവങ്ങളെ കേന്ദ്രീകരിച്ച് ചിദംബരം ഒരുക്കിയ സിനിമ 200 കോടി ക്ലബ്ബിൽ ഇടം നേടാൻ അധിക സമയം ഒന്നും വേണ്ടിവന്നില്ല. തീയേറ്ററുകളിലെ വിജയത്തിന് ശേഷം, ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് അഞ്ചു മുതൽ ചിത്രം സ്ട്രീം ചെയ്യും. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അനവധി ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാനാകും. എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിയിലധികം കളക്റ്റ് ചെയ്ത മലയാളത്തിലെ ആദ്യ ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. കർണാടകയിൽ നിന്നും 15 കോടിയിലധികം രൂപ സിനിമ സ്വന്തമാക്കിയെങ്കിൽ അത് തമിഴ്നാട്ടിലേക്ക് എത്തുമ്പോൾ 60 കോടിയിലധികമാണ്.
ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ വെറും 26 ദിവസങ്ങൾ കൊണ്ടാണ് 200 കോടി ക്ലബിൽ ഇടം പിടിച്ചത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ നടത്തുന്ന വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയിൽ ചിത്രീകരിക്കുന്നത്. ചിദംബരമാണ് സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക