കറാച്ചി: പാകിസ്ഥാനിലെ പ്രവർത്തനം അന്താരാഷ്ട്ര റൈഡ്-ഹെയ്ലിംഗ് ഭീമനായ യൂബർ ഔദ്യോഗികമായി നിർത്തിവച്ചു. പ്രാദേശിക എതിരാളികളുമായുള്ള മത്സരം ശക്തമായതാണ് കാരണം.തങ്ങളുടെ സബ്സിഡിയറി ബ്രാൻഡായ കരീം, പാകിസ്ഥാനിൽ തങ്ങളുടെ സേവനങ്ങൾ തുടരുമെന്ന് യുബർ വ്യക്തമാക്കിയിട്ടുണ്ട്.
എതിരാളിയായ കരീമിനെ സ്വന്തമാക്കുന്നത് 2019 ൽ ആണ്. കരീമിനെ നേടിയത് 3.1 ബില്യൺ ഡോളർ നൽകിയാണ്. 2022-ൽ യുബർ കറാച്ചി, മുളട്ടാൻ, ഫൈസലാബാദ്, പെഷവാർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ തങ്ങളുടെ പ്രവർത്തനം നിർത്തി. അതേസമയം ഈ നഗരങ്ങൾ സേവനങ്ങൾ കരീം ആപ്പ് തുടർന്നു
പാക്കിസ്ഥാനിൽ ഇപ്പോൾ കരീം ആപ്പിന്റെ പ്രവർത്തനങ്ങൾ വളർത്തുന്നതിലാണ് യുബർ ശ്രദ്ധ നൽകുന്നത്. യുബർ ഉപയോഗിച്ചിരുന്ന ആളുകൾ കരീമിലേക്ക് മാറേണ്ടതുണ്ട്,പാകിസ്ഥാനിൽ പ്രവർത്തിക്കുന്നത് ചൊവ്വാഴ്ച മുതൽ യുബർ നിർത്തിയിരിക്കുകയാണ്. നിലവിൽ യുബർ ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ ബാലൻസ് ഉണ്ടെങ്കിൽ അതുപയോഗിച്ച് കരീം ആപ്പിന്റെ സേവനങ്ങൾ തെരഞ്ഞെടുക്കാം.കരീമിൽ കോംപ്ലിമെൻ്ററി റൈഡുകൾ നേടാനും കഴിയും.
പാകിസ്ഥാനിൽ സമീപ വർഷങ്ങളിൽ, റൈഡ്-ഹെയ്ലിംഗ്, ഷെയറിംഗ് ആപ്പുകൾ കൂടുതലായുണ്ട്. കൂടുതൽ പേർ വിപണിയിൽ പ്രവേശിക്കുകയും മത്സരം കടുക്കയും ചെയ്തതോടെയാണ് യുബർ പുതിയ വഴികളിലേക്ക് മാറുന്നത്. പാക്കിസ്ഥാനിൽ കരീമിന്റെയും ഊബറിന്റെയും ആധിപത്യം കുറഞ്ഞത് കമ്പനിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക