സ്കൂൾ തുറക്കുന്നതിനു മുൻപ് കെഎസ്ആർടിസി വിദ്യാർത്ഥികളുടെ കൺസഷനുള്ള ഓൺലൈൻ രജിസ്ട്രേഷനായി സർക്കാർ അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കുന്നതിനായി സർക്കാർ, അർദ്ധസർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലോഗിൻ ക്രിയേറ്റ് ചെയ്ത പട്ടികയാണ് കെഎസ്ആർടിസി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കെഎസ്ആർടിസി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾക്ക് സ്കൂൾ / കോളേജ് എന്ന ലോഗിൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പട്ടികയിൽ നൽകിയിട്ടുള്ള ലോഗിൻ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതാണ്. ഇതുകൂടാതെ ഫോർഗോട്ട് പാസ്സ്വേർഡ് മുഖേന പാസ്സ്വേർഡ് റീസെറ്റ് ചെയ്ത് സ്കൂളിന്റെ മെയിലിൽ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് പ്രവേശിച്ചും തുടർനടപടികൾ പൂർത്തിയാക്കാൻ സാധിക്കും.
കെഎസ്ആർടിസി പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത സ്കൂളുകളും കോളേജുകളും സ്കൂൾ രജിസ്ട്രേഷൻ/ കോളേജ് രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് പട്ടികയിൽ രജിസ്റ്റർ ചെയ്യുകയും വേണം. പട്ടികയിൽ രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് കെഎസ്ആർടിസിയുടെ ഹെഡ് ഓഫീസിൽ നിന്നും എസ്എംഎസ് അല്ലെങ്കിൽ ഇ മെയിൽ മുഖേന അറിയിപ്പ് ലഭിക്കും.
തുടർന്ന് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഇമെയിൽ വിലാസം ഉപയോഗിച്ച് ലോഗിൻ ചെയ്ത പോർട്ടലിൽ പ്രവേശിച്ച് തുടർനടപടികൾ പൂർത്തിയാക്കാവുന്നതാണ്. വിദ്യാർഥികളുടെ കൺസഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റ് വിവരങ്ങൾ ലഭിക്കുന്നതിനും [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക