രക്തദാനം ജീവദാനം എന്നൊക്കെയാണ് പറയാറ്. രക്തം ദാനം ചെയ്യുന്നതിലൂടെ മറ്റൊരു ജീവൻ രക്ഷിക്കാൻ സാധിക്കും. കൃത്രിമമായി പരീക്ഷണശാലകളിൽ നിർമ്മിക്കാൻ കഴിയാത്ത ഒരു ഘടകം ആയതുകൊണ്ട് തന്നെ അപകടത്തിൽ പരിക്കേറ്റവർക്കും വിവിധ രോഗങ്ങളിൽ ചികിത്സയിലുള്ളവർക്കും രക്തം മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കുകയല്ലാതെ മറ്റ് വഴികൾ ഒന്നും നിലവിലില്ല.
ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കിൽ അവരുടെ ജീവൻ നിലനിർത്തുന്നതിന് മറ്റൊരു വ്യക്തിയിൽ നിന്ന് രക്തം സ്വീകരിച്ചേ മതിയാകൂ. ആരുടെയും നിർബന്ധത്തിനു വഴങ്ങാതെ രക്തബാങ്കിൽ പോയി രക്തം നൽകുന്നതിന് സന്നദ്ധ രക്തദാനമെന്നാണ് പറയുന്നത്. ആരോഗ്യവതികളായ സ്ത്രീകൾക്ക് നാലുമാസത്തിലൊരിക്കലും പുരുഷന്മാർക്ക് മൂന്നുമാസത്തിലൊരിക്കലും രക്തം ദാനം ചെയ്യാൻ സാധിക്കും.
45 കിലോ ശരീരഭാരം ഉള്ള 18നും 60 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാൻ സാധിക്കും. മറ്റ് രോഗങ്ങളൊന്നും രക്തദാന ഉണ്ടാകാൻ പാടില്ലെന്നും രക്തസമ്മർദ്ദം സാധാരണ നിലയിൽ ആയിരിക്കണമെന്നും നിർബന്ധമുണ്ട്. അതുപോലെതന്നെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ഗ്രാം / ഡെസി ലിറ്റർ ഉണ്ടാകണം.
രക്തം ദാനം ചെയ്യുന്നതിലൂടെ രക്തം സ്വീകരിക്കുന്ന വ്യക്തിയുടെ ജീവൻ സംരക്ഷിക്കപ്പെടുന്നത് പോലെ രക്തദാതാവിനും നേട്ടങ്ങളുണ്ട്. രക്തം ദാനം ചെയ്യുന്നതിലൂടെ രക്തദാതാവിന്റെ ആരോഗ്യം വർദ്ധിക്കുകയും ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയുകയും ചെയ്യും. ശരീരത്തിൽ നിന്നും എടുത്ത രക്തം തൊട്ടടുത്ത മണിക്കൂറുകൾ ശരീരത്തിൽ വീണ്ടും ഉണ്ടാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക