ഹൃദ്രോഗ നിർണയത്തിന് പുതിയ സാങ്കേതികവിദ്യയുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുന്നു .ഹൃദ്രോഗം കൃത്യമായി കണ്ടുപിടിക്കുവാൻ ഉതകുന്ന പുതിയ കണ്ടുപിടുത്തത്തിന് പിന്നിൽ ബ്രിട്ടനിലെ ഒരുകൂട്ടം ഗവേഷകർ ആണ്. നിലവില്‍ ഹൃദയമിടിപ്പിന്റെ താളപ്പിഴകള്‍ സ്കാന്‍ ചെയ്ത് പരിശോധിച്ച് രോഗനിര്‍ണയം നടത്തുന്നതിൽ ഉണ്ടാവാറുള്ള പിഴവ് പുതിയ കണ്ടുപിടുത്തതോടു കൂടി ഉണ്ടാവാനിടയില്ല.
ബ്രിട്ടനിലെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റല്‍ വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമുപയോഗിച്ച് കൂടുതല്‍ കൃത്യമായ ഹൃദ്രോഗ പരിശോധന സാധ്യമാവും. ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താൻ സാധിക്കാത്ത വിശദ വിവരങ്ങൾ കണ്ടെത്താന്ഈസാങ്കേതികവിദ്യയ്ക്കാവും.കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ‘പോസിറ്റീവ് ‘ എന്ന് നിർദേശം തരും. ഇങ്ങനെയാണ് രോഗ നിർണയം നടത്തുന്നത്. അള്ട്രോമിക്സ് ( Ultromics) എന്നാണ് ഇതിന് പേര്. ആറ് കാര്‍ഡിയോളജി യൂണിറ്റുകളില്‍ ഈ സംവിധാനം പരീക്ഷിച്ചുവരികയാണ്. മനുഷ്യ ഡോക്ടര്‍മാരേക്കാള്‍ മികച്ച രീതിയിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രൊഫസര്‍ പോള്‍ ലീസണ്‍ പറഞ്ഞു.
വരും കാലങ്ങളിൽ തെറ്റുകൂടാതെ രോഗനിര്‍ണയം നടത്താന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക