സംസ്ഥാനത്തെ മുഴുവൻ പ്രൈവറ്റ് ബസുകളുടെയും നിറം മാറും. 2019 ഫെബ്രുവരിയോടെ എല്ലാ പ്രൈവറ്റ് ബസുകളുടെയും നിറം ഒന്നാകും. സ്റ്റേറ്റ് ട്രാൻസ്പോർട് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന റീജിയണൽ ട്രാൻസ്പോർട് കമ്മിഷണർ ആണ് ഈ തീരുമാനം എടുത്തത്.പുതിയതായി രജിസ്റ്റർ ചെയ്യുന്നതും ഫിറ്റ്നസ് ടെസ്റ്റ് കഴിഞ്ഞു ഇറങ്ങുന്ന ബസുകൾക്കും ഇത് ബാധകമാണ്.പച്ച,നീല ,മെറൂൺ തുടങ്ങിയ നിറങ്ങളിലാണ് ബസുകൾ മാറുന്നത്.ബസുകളുടെ സമയ പരുതിയിൽ ക്രമീകരണം നടത്താനും എസ ടി എ (STA) തീരുമാനിച്ച്.ട്രാഫിക് ബ്ലോക്കും റോഡുകളുടെ ശോജന്യ അവസ്ഥയും കണക്കിലെടുത്തു മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെൻറ് കമ്മിറ്റി ബസുകളുടെ സമയക്രമീകരണം മാറ്റുന്നത് തീരുമാനിച്ചിരുന്നു.ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രൈവറ്റ് ബസുകൾക്കും യൂണിഫോം കോഡ് കൊണ്ടുവരുന്നത്.സമയ ക്രമീകരണം കൊണ്ടുവരുന്നത് വഴി ബസുകൾ തമ്മിൽ ഉള്ള അപകടകരമായ മത്സര ഓട്ടവും കുറയും എന്ന് അധികൃതർ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക