വിരുഷ്ക്ക ജോടികൾക്കു ശേഷം രൺവീർ ദീപിക താര ജോഡികളുടെ വിവാഹം ശ്രീലങ്കയിൽ നടക്കും എന്നാണ് വാർത്തകൾ പ്രചരിച്ചത്.അതെ സഞ്ജയ് ലീലാ ബൻസാലിയുടെ രാംലീലയിലും ബാജിറൗ മസ്താനിയിലും പിന്നെ വിവാദമായി റിലീസിംഗ് തീയതി നീട്ടിവെച്ച പത്മാവത് തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച ഇവർ ജീവിതത്തിലും ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്തുവിട്ടത്. ഇന്ത്യൻ എക്സ്പ്രസ്സ് ആണ് ഈ വാർത്ത പുറത്തു വിട്ടത് ഈ വാർത്തയിൽ കഴമ്പില്ലെന്നാണ് രൺവീറിന്റെ മാനേജ്മെന്റ് കമ്പനിയായ വൈ ആർ എഫ് ടാലെന്റ്റ് പറയുന്നത്. ഇരു താരങ്ങളും മാലിദ്വീപിൽ കുടുംമ്പവുമൊത്ത് പുതുവത്സരം ആഘോഷിച്ചിരുന്നു അതുകൊണ്ടാണ് വാർത്താ പ്രചരിച്ചത് എന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക