ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ആയിരുന്ന വി.പി. സത്യന്റെ ജീവിത കഥപറയുന്ന ചിത്രം “ക്യാപ്റ്റൻ” ലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രജേഷ് സെൻന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ കാപ്റ്റൻ സത്യനായി പ്രിയതാരം ജയസൂര്യ എത്തുന്നു. വിശ്വജിത്ത് സംഗീതം നൽകുന്ന ചിത്രത്തിലെ ഗാനം ആലപിക്കുന്നത് പി.ജയചന്ദ്രൻ ആണ്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ടി.എൽ. ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.അനു സിത്താരയാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക