രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനായ തീവ്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. തീവ്രം നിര്‍മിച്ച് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും രണ്ടാം ഭാഗമെത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ കാര്യം രൂപേഷ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. 2019 ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും രൂപേഷ് അറിയിച്ചു. പുതിയ താര നിരയായിരിക്കും ചിത്രത്തില്‍ അണിനിരക്കുക. ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്തമായാണ് രണ്ടാം ഭാഗം ചിത്രീകരിക്കുന്നതെന്നും രൂപേഷ് അറിയിച്ചു. സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ കുട്ടികാലം അഭിനയിച്ചു കൊണ്ട് മലയാളം സിനിമയിലെത്തിയ രൂപേഷ് ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക