58 മത് സംസഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീഴുമ്പോൾ കോഴിക്കോടിന് ഇത് പന്ത്രണ്ടിന്റെ തിളക്കമാണ്. തുടർച്ചയായ 12 ആം തവണയാണ് കോഴിക്കോട് സ്വർണകിരീടം ചൂടുന്നത്. ഇക്കുറി കോഴിക്കോട് ജില്ല കിരീടം ചൂടിയത് 895 പോയിന്റുകളോടെയാണ്. പാലക്കാട് ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അവസാന ദിനമായ ഇന്ന് പാലക്കാടുമായി ഫോട്ടോഫിനിഷിലെത്തിയെങ്കിലും അവസാന മത്സരങ്ങളുടെ ഫലം വന്നപ്പോൾ സ്വർണക്കപ്പ് കോഴിക്കോട് ഉറപ്പിച്ചു. രണ്ടാം സ്ഥാനം നേടിയ പാലക്കാട് നേടിയത് 893 പോയിന്റാണ്.
875 പോയിന്റ് നേടിയ മലപ്പുറം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനം നേടിയ കണ്ണൂരിനു 865 ഉം അഞ്ചാം സ്ഥാനം നേടിയ തൃശൂരിന് 864പോയിന്റും ലഭിച്ചു. മറ്റു ജില്ലകളുടെ പോയിന്റ് നില, എറണാകുളം (834), കോട്ടയം (798), ആലപ്പുഴ (797), തിരുവനന്തപുരം (796), കൊല്ലം (795), കാസറഗോഡ് (765), വയനാട് (720), പത്തനം തിട്ട (710), ഇടുക്കി (671) എന്നിങ്ങനെയാണ്. അടുത്ത വർഷത്തെ കലോത്സവത്തിന് വേദിയാവുന്നത് ആലപ്പുഴ ജില്ലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക