പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത കേസിൽ 15 ന് അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാകാൻ ഹൈകോടതി നിർദേശിച്ചു. അമലാപോൾ അറസ്റ് തടയണം എന്ന് ആവശ്യപ്പെട്ട് നൽകിയ മുൻകൂർ ഹർജിയെ തുടർന്നാണ് ഉത്തരവ്. അമലാപോൾ ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മെഴ്സിഡസ് ബെൻസ് 2016 ഓഗസ്റ്റ് 9 നാണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. കൊച്ചിയിൽ താമസിക്കുന്ന താരം വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തു നികുതി വെട്ടിപ് നടത്തിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക