ആധാറിലെ വിവരങ്ങൾ ചോർത്താം സംബന്ധിച്ച അപവാദങ്ങൾ പ്രചരിച്ചിരുന്നു. ആധാർ മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം എന്ന നിയമം വന്നതിനു പിന്നാലെയാണ് ഇങ്ങനെയുള്ള വാർത്തകൾ പ്രചരിച്ചത്. സ്വകാര്യതിയിലേക്കുള്ള കടന്നു കയറ്റമാണോ ആധാർ ലിങ്കിങ് എന്ന് ചിന്തിച്ച ജനങ്ങളും ഈ വാർത്ത വന്നതോടെ പകച്ചുനിന്നിരുന്നു. എന്നാൽ ആധാറിലെ വിവരങ്ങൾ ഇനി ആർക്കും തുറക്കാൻ കഴിയില്ല കാരണം ആധാർ ഇനി മുതൽ ഇരട്ടപൂട്ടിലാരിക്കും.
ആധാർ അതോറിറ്റി (യു ഐ ഡി എ ഐ) ആണ് നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. 500 രൂപയ്ക് ആധാർ ചോർത്താം എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ആധാർ നമ്പറിന് പകരം ഉപയോഗിക്കാൻ വിർച്യുൽ ഐ ഡി ഉപയോഗ്താക്കളുടെ ചുരുക്ക വിവരം ലഭിക്കുന്ന നോ യുവർ കസ്റ്റമർ എന്നീ രീതികൾ നടപ്പാക്കാനാണ് തീരുമാനം. മാർച്ച് 1 മുതൽ ഇത് നിലവിൽ വരും. ആധാർ നൽകേണ്ട വിവിധ ആവശ്യങ്ങൾക്ക് 12 അക്ക നമ്പറിന് പകരം രഹസ്യമായി മറ്റൊരു നമ്പർ നൽകുന്ന വഴിയാണ് വിർച്യുൽ ഐ ഡി കൊണ്ട് ഉദേശിക്കുന്നത്.
ആധാർ സംബന്ധമായി ഇനി നൽകേണ്ടത് 16 അക്ക താത്കാലിക നമ്പറാണ്. ആധാർ രജിസ്റ്റർ ചെയ്തവർക്ക് ആവശ്യത്തിന് വിർച്യുൽ ഐ ഡി സ്വീകരികാം. പുതിയ ഐ ഡി ഉണ്ടാകുമ്പോൾ മുൻപുണ്ടായിരുന്ന അസാധുവാകും. ഒരു നിശ്ചിത കാലയളവിൽ മാത്രമേ ഇതു ഉപയോഗിക്കാൻ കഴിയു.
പ്രതികരിക്കാൻ ഇവിടെ എഴുതുക