കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കെ.എസ്.ആര്.ടി.സി കുടുംബ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. കൂത്താട്ടുകുളം വാളായിക്കുന്ന് തട്ടുമ്പുറത്ത് മാധവന്റെ ഭാര്യ തങ്കമ്മയാണ് മരിച്ചത്.
പെന്ഷന് മുടങ്ങിയതില്‍ പ്രതിഷേധിച്ച് കൂത്താട്ടുകുളത്ത് പെന്ഷന് യൂണിയന്റെ സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനം നടന്നു. രോഗികളായ രണ്ട് മക്കള്‍ അടങ്ങിയ കുടുംബത്തിന്റെ ആശ്രയം മാധവന് ലഭിച്ചു കൊണ്ടിരുന്ന പെന്‍ഷനായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി പെന്ഷന് ലഭിക്കുന്നില്ലെന്ന് തങ്കമ്മ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക