കെ എസ് ചിത്ര ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി ചവിട്ടി ശബരീശനെ കാണാന്‍ സന്നിധാനത്തെത്തി. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം വൈകിട്ട് ഏഴോടെ ചിത്ര സന്നിധാനത്തെത്തി.
ഹരിവരാസന പുരസ്കാരം നാളെ ചിത്രയ്ക്ക് സമ്മാനിക്കും. തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും കെട്ടുമുറുക്കിയാണ് ചിത്ര ശബരീശനെ കാണാന്‍ പുറപ്പെട്ടത്. തിരക്ക് മൂലം ഡോളിയിലാണ് സന്നിധാനത്തെത്തിയത്.
ഡോളിയില്‍ വരേണ്ടി വന്നതില്‍ കുറ്റബോധമുണ്ടെന്നും മാസ പൂജ സമയത്ത് മല ചവിട്ടി സന്നിധാനത്ത് എത്തുമെന്നും ചിത്ര പറഞ്ഞു. തന്റെ ആദ്യ ശബരിമല ദർശനം ആണിതെന്നും ,തന്റെ ജന്മസാഫല്യം ആണിതെന്നും ചിത്ര പറഞ്ഞു. നാളെ മകരവിളക്ക് ദർശനം കൂടി കഴിഞ്ഞേ ചിത്ര മടങ്ങുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക