ഇന്ന് ബ്ലാസ്റ്റേഴ്സിനോട് ഏറ്റുമുട്ടാന്‍ എത്തുന്നത് ജംഷഡ്പൂര്‍ എഫ്സി. നാലാം സീസണില്‍ രണ്ടാം തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരാടാന്‍ എത്തുന്നത്.
ഇന്ന് മഞ്ഞപ്പട കളത്തിലിറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കോച്ച് കോപ്പലാശാന്റെ ടീമിനെയാണ് എതിരിടേണ്ടത്, കൂടാതെ ടീമിലുള്ളത് കൂടെ നിന്നവരും. മെഹ്താബ് ഹൊസെയ്ന്‍, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് ഇവര്‍ക്കുപുറമെ മലയാളിതാരം അനസ് എടത്തൊടികയും ആണ് ജംഷഡ്പൂര്‍ നിരയിലുള്ളത്. ഈ മുഖങ്ങളെല്ലാം മറന്നാണ് ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മുതല്‍ ഇരുടീമുകളും ഏറ്റുമുട്ടുന്നത്.
പത്ത് മത്സരങ്ങളില്‍നിന്ന് 14 പോയന്റുമായി ലീഗില്‍ ആറാമതാണ് ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂര്‍ പത്ത് പോയന്റുമായി എട്ടാം സ്ഥാനത്താണ്. കൊച്ചിയില്‍ നടന്ന ആദ്യറൗണ്ട് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ കോപ്പലും സംഘവും ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. പുതിയ കോച്ച് ഡേവിഡ് ജെയിംസിനറിയുന്നത് പോലെ കോപ്പലിനും ബ്ലാസ്റ്റേഴ്സ് ടീമിലെ താരങ്ങളെയറിയാം. അതുകൊണ്ടുതന്നെ മഞ്ഞപ്പടയ്ക്കെതിരെ കോപ്പലാശാന് എന്ത് തന്ത്രങ്ങളാണ് അണിയറയില്‍ ഒരുക്കിയിരിക്കുന്നതെന്ന് കാത്തിരുന്നു കാണേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക