സിസേറിയന് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പ്രസവ ശേഷം ഉണ്ടാക്കുന്നു. സിസേറിയന് ശേഷം അല്പകാലത്തേക്കെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. പല കാര്യങ്ങളിലും നിയന്ത്രണം അത്യാവശ്യമാണ്. ഉറക്കത്തിന്റെ കാര്യത്തില്‍ പോലും ശ്രദ്ധിക്കണം. സിസേറിയന്റെ മുറിവ് പൂര്‍ണമായും ഉണങ്ങുന്നത് വരെയെങ്കിലും പല കാര്യങ്ങളും ശ്രദ്ധിക്കണം.
സിസേറിയന് ശേഷം കാഠിന്യമേറിയ വ്യായാമങ്ങളും വീട്ടു ജോലികളുമെല്ലാം ഒഴിവാക്കുക. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കൂടാതെ ഭാരമേറിയ സാധനങ്ങള്‍ ഉയര്ത്താതിരിയ്ക്കുക. ഇത് മുറിവിനും സ്റ്റിച്ചിനുമെല്ലാം പ്രശ്നങ്ങളുണ്ടാക്കും. മാത്രമല്ല മുറിവ് പൊട്ടാനും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു. അണുബാധയുണ്ടാവാനും സാധ്യതയുണ്ട്.
അതുപോലെ ധാരാളം വെള്ളം കുടിയ്ക്കുക. പ്രസവശേഷമുള്ള വെള്ളം കുടി കുറച്ചാല്‍ അത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത് അടിവയറ്റില്‍ മര്‍ദം പ്രയോഗിയ്ക്കാന്‍ നിര്‍ബന്ധിതമാക്കും. സ്റ്റെയര്‍കേസ് കയറിയിറങ്ങുന്നതും ഒഴിവാക്കുക. മുറിവ് ഒരുവിധം ഉണങ്ങുന്നതുവരെ അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. സ്റ്റെയര്‍ കേസ് കയറുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
സിസേറിയന് ശേഷം കുറച്ച് കാലത്തേക്കെങ്കിലും സെക്സ് ഒഴിവാക്കുക. ഇത് മുറിവ് പൊട്ടുന്നതിനും അണുബാധ പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതിനും കാരണമാവുന്നു. കൂടാതെ കുളിക്കുമ്പോള്‍ സിസേറിയന് കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ വെള്ളം മുക്കിപ്പിഴിഞ്ഞു ശരീരം തുടച്ചാല്‍ മതിയാകും. മുറിവില്‍ യാതൊരു കാരണവശാലും വെള്ളമാകരുത്. അല്പദിവസങ്ങള്ക്കു ശേഷം മുറിവില്‍ വെള്ളമാകാതെ തുണിയോ മറ്റോ കെട്ടിയ ശേഷം കുളിയ്ക്കാം. അല്ലെങ്കില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക