രാജ്യത്തിന്റെ അറുപത്തിയൊമ്പതാമത് റിപ്പബ്ലിക്ക് ദിനം കേരളവും വിപുലമായി ആഘോഷിക്കും. സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
ഇതിനു ശേഷം വിവിധ സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച ഗവര്‍ണര്‍ 26പ്ലേറ്റൂണുകള്‍ നല്കിയ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായിവിജയനും ചടങ്ങില്‍ സംബന്ധിച്ചു.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക