മട്ടന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടിയും ദുൽക്കറും. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയും ദുൽക്കറും അനുശോചനം രേഖപ്പെടുത്തിയത്. മമ്മൂട്ടിയോടൊപ്പം ഹര്‍ഷാദ് നില്ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Shocked to hear about the sad demise of this young boy Harshad. My heartfelt condolences
Posted by Mammootty on Sunday, February 4, 2018
അപകടത്തില്‍ ഹര്‍ഷാദിന്റെ സുഹൃത്ത് മുഹമ്മദ് സഫ്വാനും മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഴുപ്പിലങ്ങാട് കൂടക്കടവുചിറ ലാക്കണ്ടിക്കു സമീപം താഹിറ മന്‍സിലില്‍ അബൂബക്കറിന്റെ മകനാണ് ഹര്‍ഷാദ്.
Extremely saddened to hear of the passing of Harshad PK. I've always seen the love and online posts and support extended. 😞😞 My condolences to his family. Harshad seemed a lovely and happy young boy.
Posted by Dulquer Salmaan on Sunday, February 4, 2018
ഹര്‍ഷാദ് തലശ്ശേരി എസ്എഫ്ഐ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റും മുഴപ്പിലങ്ങാട് ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി അംഗവുമാണ്. തലശ്ശേരിയില്‍ റെഡിമെയ്ഡ് ഷോപ്പില്‍ സെയില്‍സ്മാനാണ് മുഹമ്മദ് സഫവാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക