പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഹുവാവേ ലോകത്തിലെ തന്നെ ആദ്യത്തെ ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നു . 40 മെഗാപിക്സലിന്റെ ക്യാമറയാണ് ഫോണിലുള്ളത് എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത . ഹോണര്‍ പി20 യെ അടുത്ത മാസം പാരിസില്‍ നടക്കുന്ന ചടങ്ങിലാകും ഔദ്യോഗികമായി പുറത്തിറക്കുക . ചൈനയിലെ ചില ടെക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പി20 വിന്റെ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഐ ഫോണ്‍ എക്സിനെ അനുസ്മരിപ്പിക്കും വിധമാണ് ഫോണിന്റെ ലുക്ക്.
മാര്‍ച്ച് 27 നാണ് ഔദ്യോഗിക ചടങ്ങ് നടക്കുക. ഈ മാസം അവസാനം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാകും പി 20 വിനെ പുറത്തിറക്കുക എന്നായിരുന്നു ആദ്യം പരന്നിരുന്ന അഭ്യൂഹം. എന്നാല്‍ മാര്‍ച്ച് 27 ലേയ്ക്ക് തീയതി മാറ്റുകയായിരുന്നു. ഇതിനായി മാധ്യമങ്ങള്‍ക്കായി ക്ഷണവും കമ്പനി നല്‍കിയിട്ടുണ്ട്. നിലവില്‍ മൂന്ന് അത്യുഗ്രന്‍ സ്മാര്‍ട്ട്ഫോണുകളുടെ പണിപ്പുരയിലാണ് ഹുവാവേ. പി20, പി20 ലൈറ്റ്, പി20 പ്ലസ്. ഈ മൂന്നു മോഡലുകളും മാര്‍ച്ച് 27ന് അവതരിപ്പിക്കുമെന്നും വാർത്തകളുണ്ട്.
എടുത്തു പറയേണ്ട സവിശേഷത ക്യാമറ തന്നെയാണ്. ലോകത്തിലാദ്യമായി ട്രിപ്പിള്‍ ക്യാമറ ഫോണ്‍ പുറത്തിറക്കുന്ന പ്രത്യേകത പി20 വിന് സ്വന്തമാകും. 40 മെഗാപിക്സലാണ് പിന് ക്യാമറയ്ക്ക് 24 മെഗാപിക്സലാണ് മുൻ ക്യാമറ . (ഐ ഫോണ്‍ എക്സിന് മുന്‍ കാമറ 7 മെഗാപിക്സല്‍ മാത്രമാണ്) 5ത ഹൈബ്രിഡ് സൂമും (ഒപ്റ്റിക്കല്‍/ഡിജിറ്റല്‍) പി 20 വിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക