തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി ബിഎസ്എന്‍എല്ലിന്റെ 4 ജി സേവനത്തിന് കേരളത്തില്‍ തുടക്കം. ഇടുക്കിജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലാണ് 4ജി സേവനം ലഭ്യമാക്കിയത്.
പാറത്തോട്, ഉടുമ്പന്‍ചോല ടൗണ്‍, ചെമ്മണ്ണാര്‍, കല്ലുപാലം, സേനാപതി എന്നിവിടങ്ങളിലെ അഞ്ച് ടവറുകള്വഴിയാണ് സേവനം നല്‍കുന്നത്. ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവയെ ആദ്യ കോള്‍ വിളിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തതായി കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ പി ടി മാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ കൂടുതലുള്ള സംസ്ഥാനമായതിനാലാണ് 4ജി സേവനം ഉദ്ഘാടനം ചെയ്യാനുള്ള അവസരം കേരളത്തിന് ലഭിച്ചത്. ഈ വര്‍ഷംതന്നെ സംസ്ഥാനത്ത് 4ജി വ്യാപിപ്പിക്കും. ഈ സാമ്പത്തികവര്‍ഷം 2200 കേന്ദ്രങ്ങളില്‍ കേരളത്തില്‍ 4ജി സേവനം നല്‍കുകയാണ് ലക്ഷ്യം. 4ജി സിം വില്‍പ്പനയ്ക്കെത്തി. കേരളത്തിന് അധികമായി 4ജി സ്പെക്ട്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിജിഎം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക