ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു അഡാറ് ലവിലെ മാണിക്യ മലര് എന്ന ഗാനം ട്രെന്‍ഡിങ് ആയി തുടരുന്നതിനിടെ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത്. ടീസറും ഇറങ്ങിയ ഉടന്‍ തന്നെ വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. മാണിക്യ മലര് ഗാനത്തിലെ ഹിറ്റ് ജോഡിയായ പ്രിയ വാര്യറും റോഷനും തന്നെയാണ് ടീസറിലുള്ളത്.
ഔസേപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. സാരംഗ് ജയപ്രകാശ്, ലിജോ പനാടന്‍ എന്നിവരുടേതാണ് തിരക്കഥ. ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്, സംഗീതം ഷാന്‍ റഹ്മാന്.
ചിത്രത്തിന്റെ ആദ്യ ടീസര്‍ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക